ചന്ദ്രബാബു നായിഡു നാലാം പ്രാവശ്യവും ആന്ധ്രയുടെ മുഖ്യമന്ത്രിയായി; പവണ്‍ കല്യാണ്‍ ഉപ മുഖ്യമന്ത്രി

chandrababu
സിആര്‍ രവിചന്ദ്രന്‍|
chandrababu
ചന്ദ്രബാബു നായിഡു നാലാം പ്രാവശ്യവും ആന്ധ്രയുടെ മുഖ്യമന്ത്രിയായി. നടനും ജനസേനാ അധ്യക്ഷനുമായ പവണ്‍ കല്യാണ്‍ ഉപ മുഖ്യമന്ത്രിയായി ചുമതലയേറ്റു. വിജയവാഡയിലെ കേസരപള്ളി ഐടി പാര്‍ക്കിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കൂടാതെ ചടങ്ങില്‍ സിനിമാ താരങ്ങളായ ചിരഞ്ജീവിയും നന്ദമുരി ബാലകൃഷ്ണയും പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി മോദിയെ ചന്ദ്രബാബു നായിഡു കെട്ടിപ്പിടിച്ചു. ചടങ്ങില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രിക്ക് നന്ദിയും അദ്ദേഹം അറിയിച്ചു. കൂടാതെ ആന്ധ്രാപ്രദേശിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ അദ്ദേഹം എടുത്തുകാണിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :