What is special category status: എന്താണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും മോദിയോട് ആവശ്യപ്പെടുന്ന പ്രത്യേക സംസ്ഥാന പദവി?

NDA, Nitish kumar, Chandrababu naidu
അഭിറാം മനോഹർ| Last Modified വ്യാഴം, 6 ജൂണ്‍ 2024 (14:47 IST)
NDA, Nitish kumar, Chandrababu naidu
സാമൂഹിക- സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍. മലയോര പ്രദേശങ്ങളാല്‍ നിറഞ്ഞതും തന്ത്രപ്രധാനമായ അന്താരാഷ്ട്ര അതിര്‍ത്തികളോട് ചേര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കും അവരുടെ വികസനത്തിന് സഹായിക്കുന്നതിനായി കേന്ദ്രം നല്‍കുന്ന വര്‍ഗീകരണമാണ് സ്‌പെഷ്യല്‍ കാറ്റഗറി സ്റ്റാറ്റസ് അഥവാ പ്രത്യേക കാറ്റഗറി സ്റ്റാറ്റസ്. 1969ല്‍ അഞ്ചാം ധനകാര്യകമ്മീഷന്‍ ചില പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം,നികുതിയിളവ്,പ്രത്യേക വികസന ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രത്യേക വിഭാഗ പദവി എന്ന ആശയം ആദ്യമായി നിലവില്‍ വരുന്നത്.

തുടക്കത്തില്‍ അസം,നാഗാലന്‍ഡ്,ജമ്മു& കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഈ പദവി നല്‍കിയിരുന്നതെങ്കിലും 1974-79 മുതല്‍ ഹിമാചല്‍ പ്രദേശ്,മണിപ്പൂര്‍,മേഘാലയ,സിക്കിം,ത്രിപുര എന്നീ സംസ്ഥാനങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തി. 1990ല്‍ അരുണാചല്‍ പ്രദേശും മിസോറാമും ഇതില്‍ ഉള്‍പ്പെട്ടൂ. 2001 ഉത്തരാഖണ്ഡിനും പ്രത്യേക പദവി ലഭിച്ചു. എന്നാല്‍ 2015ല്‍ പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിച്ചതിന് ശേഷം പ്രത്യേക പദവി എന്ന ആശയം നീക്കം ചെയ്യപ്പെട്ടു. പ്രധാനമന്ത്രി,കേന്ദ്രമന്ത്രിമാര്‍,മുഖ്യമന്ത്രിമാര്‍,ആസൂത്രണ കമ്മീഷന്‍ എന്നിവരടങ്ങുന്ന ദേശീയ വികസന കൗണ്‍സിലാണ് പ്രത്യേക കാറ്റഗറി പദവി നല്‍കാനുള്ള തീരുമാനം എടുക്കുന്നത്.

2014ല്‍ ആന്ധ്രാപ്രദേശ്,തെലങ്കാന വിഭജനത്തിന് മുന്നോടിയായി ഇരു സംസ്ഥാനങ്ങള്‍ക്കും പ്രത്യേക കാറ്റഗറി പദവി ഉറപ്പാക്കിയിരുന്നു. ഐക്യ ആന്ധ്രാപ്രദേശില്‍ നിന്നും വിഭജിക്കപ്പെട്ട തെലങ്കാനയ്ക്ക് പ്രത്യേക കാറ്റഗറി പദവി ലഭിച്ചെങ്കിലും ആന്ധ്രാപ്രദേശിന് കേന്ദ്രം അനുമതി നിഷേധിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു 2018ല്‍ ചന്ദ്രബാബു നായിഡു എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്തുപോയത്.

പ്രത്യേക കാറ്റഗറി സംസ്ഥാനങ്ങളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കും വിദേശസഹായത്തിനുമായി സംസ്ഥാനം വഹിക്കുന്ന ചിലവിന്റെ 90%വും വഹിക്കേണ്ടത് കേന്ദ്രമാണ്. പൂജ്യം ശതമാനം പലിശയില്‍ വായ്പ ലഭിക്കുന്നതിന് പുറമെ കേന്ദ്ര ഫണ്ടില്‍ മുന്‍ഗണനയും എക്‌സൈസ് തീരുവയില്‍ ഇളവും ലഭിക്കും. ഇത് കൂടാതെ കേന്ദ്രത്തിന്റെ മൊത്ത ബജറ്റിന്റെ 30% പ്രത്യേക കാറ്റഗറി സംസ്ഥാനങ്ങള്‍ക്കായി മാറ്റിവെക്കും. ഇത് കൂടാതെ കസ്റ്റംസ് ഡ്യൂട്ടി,കോര്‍പ്പറേറ്റ് ടാക്‌സ്, ഇന്‍കം ടാക്‌സ് എന്നിവയില്‍ നിന്നും ഈ സംസ്ഥാനങ്ങളെ മാറ്റിനിര്‍ത്തുകയും ചെയ്യും. അതിനാല്‍ തന്നെ സ്‌പെഷ്യല്‍ കാറ്റഗറില്‍ ലിസ്റ്റില്‍ വരുന്നതോടെ സംസ്ഥാനങ്ങളുടെ വികസനത്തിന് വേഗത കൈവരും. നിലവില്‍ ബിജെപിക്ക് മാത്രമായി കേന്ദ്രത്തില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പദവി നല്‍കണമെന്നാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ബിജെപി നേതൃത്വത്തിനോട് ആവശ്യപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി ...

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി ...

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍
സൂര്യതാപം മൂലം സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍. മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം ...

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...