അനുബന്ധ വാര്‍ത്തകള്‍
- ലെസ്ബിയന്‍ ആണെന്ന് സമൂഹത്തോട് വിളിച്ചുപറഞ്ഞു, മതംവിട്ടിറങ്ങിയ കരുത്തയായ പെണ്ണ്, 18-ാം വയസ്സില്‍ ആദ്യ വിവാഹം; ബിഗ് ബോസ് മത്സരാര്‍ഥി ജാസ്മിന് എം.മൂസ ആരാണ്?
- ബിഗ് ബോസ് തുടങ്ങുംമുമ്പേ തല്ല് ,സര്‍പ്രൈസ് ടാസ്ക്കുകള്, വീഡിയോ
- മോഹന്‍ലാലിന്റെ മകളായി ബിഗ് സ്ക്രീനില്‍, ബിഗ് ബോസില്‍ ധന്യ മേരി വര്‍ഗ്ഗീസും
- ഇനി സോഷ്യല്‍ മീഡിയയിലെ കാര്യങ്ങള്‍ സുഹൃത്തുക്കള്‍ നോക്കിക്കോളും,സൂരജ് തേലക്കാട്ട് ബിഗ് ബോസില്‍
- പ്രതിഫലം ഉയര്‍ത്തി മോഹന്‍ലാല്‍, ഇത്തവണ ബിഗ് ബോസ് ചെയ്യാന്‍ വാങ്ങുന്നത് കോടികള്‍ ! കഴിഞ്ഞ സീസണില്‍ പ്രതിഫലമായി വാങ്ങിയത് 15 കോടി
നിസ്സാരക്കാരനല്ല അശ്വിന്‍ വിജയ്, രണ്ട് ലോക റെക്കോര്‍ഡുകള്‍,ബിഗ് ബോസ് നാലാം സീസണില്‍ എത്തിയതിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് മത്സരാര്‍ഥി
ബിഗ് ബോസ് മലയാളം നാലാം സീസണിലെ 17 മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ അടുത്തറിയുന്നതേയുള്ളൂ. അക്കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായ ഒരു മത്സരാര്‍ഥിയുണ്ട്,അശ്വിന്‍ വിജയ്.
ചെറിയ പ്രായത്തിനുള്ളില്‍ തന്നെ ജീവിതത്തിലെ പല പ്രതിസന്ധികളെയും നേരിട്ട് മജീഷ്യന്‍ എന്ന നിലയില്‍ പേരെടുത്ത ആളാണ് അശ്വിന്‍ വിജയ്. തന്റെ ജീവിതകഥ അശ്വിന്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിസ്സാരക്കാരനല്ല അശ്വിന്‍ വിജയ്.മാജിക്കിലെ രണ്ട് ലോക റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.ഒരു മിനിറ്റില്‍ 18 മാജിക്കുകള്‍ അവതരിപ്പിച്ചതിനുള്ള ഇന്ത്യയിലെ ഏറ്റവും വേ?ഗതയേറിയ മജീഷ്യന്‍ എന്ന ടൈറ്റില്‍ ആണത്.
ബിഗ് ബോസ് നാലാം സീസണില്‍ എത്തിയതിന് പിന്നില്‍ അശ്വിന് ഒരു ലക്ഷ്യം കൂടിയുണ്ട്.'ഇവിടെ മത്സരിക്കുന്നതുകൊണ്ട് എനിക്ക് കുറച്ചുപേരെ സഹായിക്കണം. അതിനുവേണ്ടിയാണ് വന്നത്. എനിക്ക് നിന്നേ പറ്റൂ. അത് എന്റെ വാശിയാണ്'-എന്നാണ് അശ്വിന്‍ പറയുന്നത്.