മോഹന്‍ലാലിന്റെ മകളായി ബിഗ് സ്‌ക്രീനില്‍, ബിഗ് ബോസില്‍ ധന്യ മേരി വര്‍ഗ്ഗീസും

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 28 മാര്‍ച്ച് 2022 (10:25 IST)

ബിഗ് ബോസ് നാലാം സീസണില്‍ സിനിമ-മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം ധന്യ മേരി വര്‍ഗ്ഗീസും മത്സരാര്‍ത്ഥിയായി ഉണ്ട്. അവതാരകനായ മോഹന്‍ലാലിനൊപ്പം ഒന്നിച്ച അഭിനയിച്ച അനുഭവം ധന്യ പങ്കുവെച്ചിരുന്നു.
താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ബിഗ് ബോസ് ഹൗസിലും നില്‍ക്കാനാണ് ആഗ്രഹമെന്നും അതുതന്നെയാണ് ഭര്‍ത്താവ് തന്നോട് പറഞ്ഞതെന്നും ധന്യ പറയുന്നു. പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി ധന്യ വേഷമിട്ടിട്ടുണ്ട്. ആ സിനിമയ്ക്ക് ശേഷം തന്റെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എല്ലാം അറിഞ്ഞു എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

തലപ്പാവ്, വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ, കരയിലേക്കൊരു കടല്‍ ദൂരം, നായകന്‍ എന്നിങ്ങനെ നീളുന്നു ധന്യ അഭിനയിച്ച ചിത്രങ്ങള്‍.ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത കല്യാണം എന്ന സീരിയലിലൂടെയാണ് നടി കൂടുതല്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :