ഇനി സോഷ്യല്‍ മീഡിയയിലെ കാര്യങ്ങള്‍ സുഹൃത്തുക്കള്‍ നോക്കിക്കോളും,സൂരജ് തേലക്കാട്ട് ബിഗ് ബോസില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (09:18 IST)

ബിഗ് ബോസ് നാലാം സീസണിന് മുംബൈയില്‍ തുടക്കമായി. 17 മത്സരാര്‍ത്ഥികളാണ് ഇത്തവണ ഉള്ളത്. സിനിമ താരമായ സൂരജ് തേലക്കാട്ട് നാലാം സീസണില്‍ മത്സരാര്‍ത്ഥിയാണ്. അതുകൊണ്ടുതന്നെ നടന്റെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകില്ലെന്നും പേജുകള്‍ സുഹൃത്തുക്കള്‍ ആയിരിക്കും ഇനിമുതല്‍ കൈകാര്യം ചെയ്യുകയെന്നും സൂരജിന്റെ കൂട്ടുകാര്‍ അറിയിച്ചു.

മുംബൈയിലെ ഗൊരെഗാവിലെ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് സെറ്റ്. ഇത്തവണ ബിഗ് ബോസില്‍ ആദ്യമായി ഓണ്‍ലൈന്‍ സ്ട്രീമിംഗും അണിയറ പ്രവര്‍ത്തകര്‍ പരീക്ഷിക്കുന്നുണ്ട്. മുഴുവന്‍ സമയവും മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്ക് കാണാം എന്നതാണ് പ്രത്യേകത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :