ടീസറില്‍ കണ്ടതൊന്നും അല്ല ജനഗണമന, റിലീസിന് മുമ്പേ ചിലത് അറിയാം, ട്രെയിലര്‍ നാളെ
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (10:04 IST)
പൃഥ്വിരാജിന്റെ ജനഗണമന റിലീസിന് ഒരുങ്ങുകയാണ്.ഏപ്രില്‍ 28 പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ വരുന്നു. 30/03/2022 6PMന് ട്രെയിലര്‍ പുറത്തുവരുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
'ക്വീന്‍' ഫെയിം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയില്‍ മംമ്ത മോഹന്‍ദാസും ഉണ്ട്.സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ജയിലില്‍ പൃഥ്വിരാജും സുരാജും തമ്മിലുള്ള ഒരു രംഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.