'കഥ ഇഷ്ടപ്പെടാതെ നടൻ ഒഴിഞ്ഞു'; നസ്ലനെ ട്രോളിയതാണോ ഗിരീഷ്
Girish AD and Naslen
ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമയിൽ സംവിധായകൻ ഗിരീഷ് എ.ഡി നടൻ നസ്ലനെ ട്രോളിയോ എന്ന സിനിമ ഗ്രൂപ്പുകളിൽ ചർച്ച. ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഒരു രംഗമാണ് സിനിമ പ്രേമികളുടെ സംശയത്തിനു കാരണം.
സിനിമയിലെ രംഗം
ബെത്‌ലഹേം കുടുംബ യൂണിറ്റിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച കഥാപാത്രം ഒരു സിനിമ മോഹിയായ ചെറുപ്പക്കാരന്റേതാണ്. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്യുന്ന കഥാപാത്രം. താൻ ഷൂട്ട് ചെയ്യുന്ന ഷോർട്ട് ഫിലിമിലെ നേരത്തെ വാക്കുപറഞ്ഞ ഒരു നടൻ ഒഴിഞ്ഞതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കഥ ഇഷ്ടപ്പെടാതെ നടൻ തന്റെ ഷോർട്ട് ഫിലിമിൽ നിന്ന് അവസാന സമയം പിൻവലിഞ്ഞു എന്നാണ് ഇതിൽ പറയുന്നത്.
ഉദ്ദേശിച്ചത് നസ്ലനെയാണോ?
ഗിരീഷ് എ.ഡിയുടെ 'പ്രേമലു'വിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. നസ്ലൻ ഈ സിനിമയ്ക്കായി ആദ്യം ഉറപ്പ് നൽകിയിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് നസ്ലൻ ഒഴിയുകയായിരുന്നു. ഇഥിൽ ഗിരീഷ് എ.ഡിയും നസ്ലനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്നാണ് പിന്നീട് വന്ന വാർത്തകൾ. തന്റെ പുതിയ സിനിമയായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ സിനിമയിൽ നിന്ന് പിന്മാറുന്ന നടനെ കുറിച്ച് പ്രതിപാദിക്കുന്നത് നസ്ലനെ ഉദ്ദേശിച്ചാണോ എന്ന ചോദ്യം ഉയർന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
പ്രേമലു 2
ഗിരീഷ് എ.ഡി.യുടെ ഏറ്റവും വലിയ വിജയ ചിത്രമാണ് പ്രേമലു. നസ്ലനും മമിത ബൈജുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. Also Read: ഖലീഫ വീഴുന്നു; കളംപിടിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ്
