1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Yavana Kadhayil Song Bethlehem Kudumba Unit

ഇതാണ് റിലീസ് ആവാത്ത സിനിമയിലെ സൂപ്പർഹിറ്റായ ആ ഗാനം; ബെത്‌ലഹേം കുടുംബ യൂണിറ്റിൽ വീണ്ടും

Bethlehem Kudumba Unit, Yavana Kadhayil Song Bethlehem Kudumba Unit, Nivin Pauly, Bethlehem Kudumba Unit yavana Kadhayil Song
Yavana Kadhayil Song

റിലീസാവാത്ത സിനിമയിലെ സൂപ്പർഹിറ്റായ ഗാനം, 'യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ..' ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഈണം നൽകിയത് ഔസേപ്പച്ചൻ. പാടിയത് കെ.ജെ യേശുദാസും കെ.എസ് ചിത്രയും ചേർന്ന്
 
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഗിരീഷ് എ.ഡി ചിത്രത്തിൽ ഈ ഗാനം വീണ്ടും പുനർജനിക്കുകയാണ്. സിനിമ കണ്ട പ്രേക്ഷകർ യുട്യൂബിൽ ഈ പാട്ടിനായി തെരയുകയാണ്. 31 വർഷം മുൻപ് മലയാളത്തിൽ പിറന്ന ക്ലാസിക് ..! 
മലയാളത്തിലെ ഏറ്റവും വലിയ സംവിധായകനായ ജോഷിയുടെ 'അന്ന' എന്ന സിനിമയിലെ ഗാനമാണിത്. അരവിന്ദ് സ്വാമിയെ നായകനാക്കി ജോഷി പ്രഖ്യാപിച്ച ഈ പ്രൊജക്ട് പാതിവഴിയിൽ നിലയ്ക്കുന്നുണ്ട്. സിനിമ റിലീസ് ആയില്ലെങ്കിലും അന്നയിലെ പാട്ടുകൾ മലയാളികൾ ഹൃദയപൂർവ്വം സ്വീകരിച്ചിരുന്നു. രേവതിയായിരുന്നു നായിക. നിർമാണം അമ്പു ഫിലിംസ്. ഈ സിനിമ റിലീസ് ആവാത്തതിനു അന്ന് പാലകാരണങ്ങളും കേട്ടിരുന്നു. സിനിമയ്ക്കു മുൻപേ പാട്ടുകൾ അടങ്ങിയ കാസറ്റ് റിലീസാകുകയും യവനകഥയിലെ അടക്കം എല്ലാ ഗാനങ്ങളും അക്കാലത്ത് സെൻസേഷണൽ ആകുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ വർഷങ്ങൾക്കു ശേഷം മലയാളികൾ റിലീസ് ആവാത്ത സിനിമയിലെ റിലീസായ ആ പ്രണയഗാനത്തിലേക്ക് തിരിച്ചുനടക്കുന്നു...,
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'കഥ ഇഷ്ടപ്പെടാതെ നടൻ ഒഴിഞ്ഞു'; നസ്ലനെ ട്രോളിയതാണോ ഗിരീഷ്