1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Beeshma Parvam Box Office Report

ഭീഷ്മ പര്‍വ്വം റിലീസിങ് ദിവസത്തേക്കാള്‍ കൂടുതല്‍ സ്‌ക്രീനുകളിലേക്ക്; ബോക്‌സ്ഓഫീസില്‍ മൈക്കിള്‍ തരംഗം

Beeshma Parvam
മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം കൂടുതല്‍ സ്‌ക്രീനുകളിലേക്ക്. റിലീസിങ് ദിവസത്തേക്കാള്‍ കൂടുതല്‍ സ്‌ക്രീനുകള്‍ മമ്മൂട്ടി ചിത്രം രണ്ടാം ദിവസം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഏകദേശം 500 സ്‌ക്രീനുകളിലാണ് ഇന്ന് മുതല്‍ ഭീഷ്മ പര്‍വ്വം പ്രദര്‍ശിപ്പിക്കുക. 360 സ്‌ക്രീനുകളിലാണ് നേരത്തെ റിലീസ് ചെയ്തത്. മിക്ക തിയറ്ററുകളിലും എക്‌സ്ട്രാ ഷോകളും അനുവദിച്ചു. കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ തിയറ്ററുകളില്‍ ഇത്ര തിരക്ക് അനുഭവപ്പെടുന്നത് ആദ്യമായാണെന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. ചെന്നൈ നഗരത്തിലും ഭീഷ്മ പര്‍വ്വത്തിനായി കൂടുതല്‍ സ്‌ക്രീനുകള്‍ അനുവദിച്ചു. 
 
അടുത്ത ലേഖനം
മുകേഷുമായി അടുക്കുന്നത് ആദ്യ വിവാഹമോചനത്തിനു ശേഷം; സിനിമ സെറ്റില്‍ നിന്ന് തുടങ്ങിയ പ്രണയത്തിനു സാക്ഷിയായത് മമ്മൂട്ടി, ഒടുവില്‍ സരിതയുമായി പിരിഞ്ഞ് മേതില്‍ ദേവികയെ വിവാഹം കഴിച്ചു !