അനുബന്ധ വാര്‍ത്തകള്‍
- മോളിവുഡിലെ താര രാജാക്കന്മാരും മക്കളും ഒരുമിച്ച് ,ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് ആദ്യമായിരിക്കുമെന്ന് ആരാധകര്‍
- പഴയ മമ്മൂട്ടിയെ തിരിച്ചു തന്നതില്‍ അമല്‍ നീരദിന് നന്ദി; ഭീഷ്മ പര്‍വ്വം കണ്ട ഞെട്ടലില്‍ ബേസില്‍ ജോസഫ്
- മാസും ക്ലാസുമായി മമ്മൂട്ടി, തുടക്കം മുതല്‍ ഒടുക്കം വരെ അമല്‍ നീരദ് ടച്ച്; ഭീഷ്മ പര്‍വ്വം റിവ്യു വായിക്കാം
- ബോക്സ്ഓഫീസില്‍ തൂക്കിയടി ! ഭീഷ്മ പര്‍വ്വത്തിന്റെ ആദ്യദിന കളക്ഷന്‍ കേട്ടോ?
- ശ്രീനിവാസന്റെ കല്ല്യാണം നടക്കാന്‍ ഭാര്യയുടെ സ്വര്‍ണം വിറ്റ് കാശ് കൊടുത്ത ഇന്നസെന്റ് ! ആ സംഭവം ഇങ്ങനെ
ഈ ആളുകളെയൊന്നും എനിക്ക് അറിയില്ല, ഞാന്‍ അവര്‍ക്ക് ഒരു ഉപകാരവും ചെയ്തിട്ടില്ല; വൈകാരികമായി മമ്മൂട്ടി (വീഡിയോ)
തന്റെ സിനിമ വലിയ ആവേശത്തോടെ സ്വീകരിക്കുന്ന ആളുകളോട് നന്ദി പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അമല്‍ നീരദ് സംവിധാനം ചെയ്ത് ഇന്നലെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടയിലാണ് വൈകാരിക പ്രതികരണവുമായി മമ്മൂട്ടി രംഗത്തെത്തിയത്. തന്റെ സിനിമയെ ആവേശത്തോടെ സ്വീകരിക്കുന്നവരുടെ സ്‌നേഹം കിട്ടുന്നത് മഹാഭാഗ്യമാണെന്ന് മമ്മൂട്ടി പറഞ്ഞു. ഭീഷ്മ പര്‍വ്വത്തിന്റെ വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ഞാന്‍ ഇന്ന് ഇങ്ങോട്ട് വന്നപ്പോള്‍ ആലോചിച്ചതാ, പരസ്യമായി പറയേണ്ട ഒരു കാര്യമല്ല. ഞാന്‍ ആലോചിക്കുകയായിരുന്നു...ഈ സിനിമ കാണുകയും ആര്‍ത്തലയ്ക്കുകയും ഉല്ലസിക്കുകയും ഭയങ്കര ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെയൊന്നും എനിക്ക് അറിയില്ല. ഞാനൊന്നും ഒരു ഉപകാരവും അവര്‍ക്ക് ചെയ്തിട്ടില്ല. അതൊരു മഹാഭാഗ്യമാണ് അങ്ങനെയുള്ളവരുടെ സ്‌നേഹം കിട്ടുന്നത്,' മമ്മൂട്ടി പറഞ്ഞു.