ഭീഷ്മ പര്‍വ്വത്തിന് ഡീഗ്രേഡിങ് ഉണ്ടെന്ന് മമ്മൂട്ടിയും; പക്ഷേ അത് ഏല്‍ക്കുന്നില്ല !

രേണുക വേണു| Last Modified ശനി, 5 മാര്‍ച്ച് 2022 (08:22 IST)

എല്ലാ സിനിമകളുടേയും പോലെ ഭീഷ്മ പര്‍വ്വത്തിനും ഡീഗ്രേഡിങ് ഉണ്ടെന്ന് മമ്മൂട്ടി. എന്നാല്‍, പ്രേക്ഷകരുടെ ആവേശത്തിനിടയില്‍ അതൊക്കെ ഏല്‍ക്കാതെ പോകുന്നതാണെന്നും മെഗാസ്റ്റാര്‍ പറഞ്ഞു. ഭീഷ്മ പര്‍വ്വത്തിന് ഡീഗ്രേഡിങ് പൊതുവെ കുറവാണല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയ്‌ക്കെതിരെ ഡീഗ്രേഡിങ് ഒക്കെ നടന്നിരുന്നെന്നും എന്നാല്‍ തിയറ്ററിലെ വലിയ ഒാളത്തിനിടയില്‍ അതെല്ലാം ഇല്ലാതായി പോയെന്നുമാണ് മമ്മൂട്ടി പറയുന്നത്. ചിലര്‍ അവരുടെ മാനസികാവസ്ഥ കൊണ്ട് ചെയ്യുന്നതാണ് സിനിമകള്‍ക്കെതിരെയുള്ള ഡീഗ്രേഡിങ് എന്നും മമ്മൂട്ടി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :