'മമ്മൂട്ടി സാറിന്റെ മകനല്ലേ, ആ ലാളിത്യമില്ലാതിരിക്കുമോ?'; ദുല്‍ഖറിനെ പുകഴ്ത്തി 'ഹേ സിനാമിക' സംവിധായിക

രേണുക വേണു| Last Modified ശനി, 5 മാര്‍ച്ച് 2022 (08:39 IST)

ദുല്‍ഖര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത നൃത്തസംവിധായിക ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത ചിത്രം 'ഹേ സിനാമിക' മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്തത്. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തില്‍ നായികമാരായി അഭിനയിച്ചിരിക്കുന്നത്.

ദുല്‍ഖറിനെ കുറിച്ച് 'ഹേ സിനാമിക' സംവിധായിക ബ്രിന്ദ മാസ്റ്റര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വളരെ സിംപിളായ നടനാണ് ദുല്‍ഖറെന്ന് ബ്രിന്ദ പറഞ്ഞു. "ദുല്‍ഖര്‍ ഒരു നല്ല പെര്‍ഫോമറാണ്. സംസാരപ്രിയനായ ഒരു ദുല്‍ഖറിനെ ഹേ സിനാമികയില്‍ കാണാം. ചിത്രത്തില്‍ ദുല്‍ഖര്‍ പാടിയിട്ടുമുണ്ട്. ഡാന്‍സിലും പാട്ടിലുമൊക്കെ ഒരുപാട് കഴിവുള്ള ആളാണ്. ലാളിത്യമാണ് ദുല്‍ഖറിന്റെ പ്രത്യേകത, മമ്മൂട്ടി സാറിന്റെ മകനല്ലേ ആ ലാളിത്യമില്ലാതിരിക്കുമോ?," ബ്രിന്ദ മാസ്റ്റര്‍ പറയുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :