1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Barroz release date

ബറോസ് ഈ വര്‍ഷം തിയറ്ററുകളിലെത്തും; ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

Barroz release date
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും. ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. 
 
നിരവധി ഷെഡ്യൂളുകളിലായി 170 ദിവസം കൊണ്ടാണ് ബറോസിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൂടുതലും വിദേശത്താണ് നടന്നത്. 
 
അടിമുടി ഫാന്റസി ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. പോര്‍ച്ചുഗലില്‍ നിന്നും സ്പെയിനില്‍ നിന്നും ഉള്ളവര്‍ ബറോസില്‍ അഭിനയിക്കുന്നുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കീര്‍ത്തി സുരേഷിന് കല്യാണം ? സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടിയുടെ പ്രണയ വാര്‍ത്തകള്‍