1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. The trailer of 'O.Baby' is gaining attention

ത്രില്ലര്‍ സിനിമ പ്രേമികള്‍ക്കായി.. 'ഒ.ബേബി' ടീസർ കണ്ടില്ലേ ?

O Baby
'ഒ.ബേബി'യുടെ  ടീസർ ശ്രദ്ധ നേടുന്നു.രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജൂണിലാണ് റിലീസ്.
 രഞ്ജന്‍ പ്രമോദ് ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.അരുണ്‍ ചാലില്‍ ക്യാമറ.സംജിത്ത് മുഹമ്മദാണ് എഡിറ്റിംഗ്.
 
ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേവര്‍പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Bigg Boss Season 5:ഒരാള്‍ കരയുമ്പോള്‍ മറ്റൊരാള്‍ തലചുറ്റുന്നുവെന്ന് പറയും,അന്നൊക്കെ എന്തായിരുന്നു, അനുവിനോട് മിഥുന്‍