'അതിഥികള്‍ക്കുമുണ്ട് ചില അതിര്‍വരമ്പുകള്‍'; റോബിന്റെ പുറത്താക്കല്‍, ബിഗ് ബോസ് പ്രമൊ വീഡിയോയുമായി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 20 മെയ് 2023 (17:00 IST)
റോബിന്‍ പുറത്തായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബിഗ് ബോസിനെ വെല്ലുവിളിച്ചത്തിന് പിന്നാലെയാണ് റോബിന് പുറത്തു പോകേണ്ടി വന്നത്. എല്ലാത്തിനും വിശദീകരണം ലാല്‍ നല്‍കുമെന്നാണ് പുതിയ പ്രമൊ നല്‍കുന്ന സൂചന.
''അതിഥി ദേവോ ഭവ. പക്ഷേ ഇവിടെ എങ്ങനെയെന്ന് കണ്ടറിയണമെന്ന് കഴിഞ്ഞ വീക്ക്ലി ടാസ്‌ക്കിനു മുമ്പേ ഞാന്‍ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ആദ്യം ആതിഥേയര്‍ തമ്മില്‍ ഏറ്റുമുട്ടി. പിന്നെ അതിഥികളുമായി സ്വരചേര്‍ച്ച നഷ്ടപ്പെട്ടു. പക്ഷേ അതിഥികള്‍ക്കുമുണ്ട് ചില അതിര്‍വരമ്പുകള്‍. അത് ലംഘിക്കപ്പെട്ടാലോ, അതിന്റെ പരിസമാപ്തി നമ്മള്‍ കണ്ടു.''-മോഹന്‍ലാല്‍ പറയുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :