1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aparna Thomas Jeeva George Divorce Reason

'ആ വാക്കുകളിൽ ജീവയാണ് എല്ലാറ്റിനും കാരണമെന്ന ധ്വനിയുണ്ടല്ലോ'; ചർച്ചയായി അപർണയുടെ കുറിപ്പ്

ഈ ബന്ധത്തിൽ തുടരാൻ തനിക്ക് താൽപര്യം ഉണ്ടായിരുന്നില്ലെന്ന് അപർണ പറയുന്നുണ്ട്

Aparna Thomas Jeeva George Divorce Reason, Aparna Thomas, Jeeva Joseph, Jeeva Joseph and Aparna Thomas Divorce, Aparna Thomas Jeeva Joseph Separation, Aparna Jeeva Relationship
Aparna Thomas and Jeeva George

'സ രി ഗ മ പ' റിയാലിറ്റി ഷോ അവതാരകനും നടനുമായ ജീവ ജോസഫും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും ടെലിവിഷൻ അവതാരകയുമായ അപർണ തോമസും പിരിഞ്ഞതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് ഡിവോഴ്‌സ് വിവരം ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ അപർണയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ജീവയിലേക്ക് വിരൽചൂണ്ടുന്നതാണ്. 
 
അപർണ പറഞ്ഞത് 
 
ഈ ബന്ധത്തിൽ തുടരാൻ തനിക്ക് താൽപര്യം ഉണ്ടായിരുന്നില്ലെന്ന് അപർണ പറയുന്നുണ്ട്. ഈ തീരുമാനം തനിക്ക് വേണ്ടി എടുക്കുന്നതാണെന്ന് അപർണ പറയുന്നു. അതിനുശേഷമുള്ള അപർണയുടെ വാക്കുകളാണ് ഇപ്പോഴത്തെ ചർച്ചകൾക്കു കാരണം. 
 
' ഞാൻ വളരെ സന്തോഷവതിയാണ്, എനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ട്. വളരെ കാലത്തിനു ശേഷം എന്റെ മനസിൽ ഒരുപാട് ഭാരം കുറഞ്ഞതായി തോന്നുന്നു. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ചില കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ്.എനിക്ക് മുന്നോട്ട് പോകണം, സമാധാനത്തോടെ ജീവിക്കണം.' അപർണ കുറിച്ചു. 
എല്ലാറ്റിനും കാരണം ജീവ? 
 
അപർണയുടെ വാക്കുകളിൽ നിന്ന് ജീവയാണ് ഈ ബന്ധം വേർപിരിയാനുള്ള പ്രധാന കാരണമെന്ന് വ്യക്തമാകുന്നതായി പലരും പറയുന്നു. ഇപ്പോൾ വളരെ സന്തോഷവതിയാണ് താനെന്ന് പറയുമ്പോൾ ജീവയ്‌ക്കൊപ്പം അങ്ങനെ ആയിരുന്നില്ലെന്ന് അർത്ഥമാക്കുന്നതായാണ് പലരുടെയും വിലയിരുത്തൽ. ഈ ബന്ധത്തിൽ തുടരാൻ താൽപര്യമില്ലെന്നും അപർണ പറഞ്ഞത് ജീവയുമായുള്ള പൊരുത്തക്കേട് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായും പലരും പറഞ്ഞിരിക്കുന്നു. 
 
ജീവയുടെ വാക്കുകൾ 
 
പിരിയുകയാണെന്ന് പ്രഖ്യാപിച്ച ജീവ മറ്റാരെയും പരോക്ഷമായി തന്റെ പോസ്റ്റിൽ കുത്തിപ്പറഞ്ഞിട്ടില്ല. എവിടെയോ തെറ്റിപ്പോയി, ഇനിയത് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്നാണ് ജീവയുടെ കുറിപ്പിൽ ഉള്ളത്. 
 
ചിത്രങ്ങൾ നീക്കി
 
അപർണയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്ന് ജീവയ്‌ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. അതേസമയം ജീവയുടെ പ്രൊഫൈലിൽ കഴിഞ്ഞ ഓണത്തിന് അപർണയ്‌ക്കൊപ്പമുള്ള ചിത്രം ഇപ്പോഴും കാണാം. അപർണ ഈ ചിത്രത്തിൽ നിന്ന് കൊളാബ് നീക്കം ചെയ്തിട്ടുണ്ട്. Also Read: അത് വെറും ഗോസിപ്പല്ല ! വേർപിരിഞ്ഞെന്ന് സ്ഥിരീകരിച്ച് ജീവയും അപർണയും
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രാജമാണിക്യം സ്റ്റൈലിൽ വീണ്ടും മമ്മൂട്ടിയെത്തുന്നു !