1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aparna Thomas Responds to Separation Rumors with Jeeva Joseph

ജീവയും അപര്‍ണ തോമസും വേര്‍പിരിയുന്നോ?, സൂചന നല്‍കി അപര്‍ണയുടെ കമന്റ്!

Jeeva Joseph - Aparna Thomas, separation rumors, Aparna Thomas Jeeva Joseph news, Jeeva Aparna divorce news Malayalam, Jeeva Joseph Aparna Thomas
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ജീവ തോമസും അപര്‍ണ തോമസും. ടെലിവിഷന്‍ ലോകത്തും സോഷ്യല്‍ മീഡിയയിലും സജീവമായ ഇരുവരും വേര്‍പിരിയുന്നതായ തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ച് കാലമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ അപര്‍ണ തോമസിന്റെ പിറന്നാള്‍ പോസ്റ്റിനടിയില്‍ വന്ന ചില കമന്റുകള്‍ക്ക് അപര്‍ണ നല്‍കിയ മറുപടിയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
 
ഹലോ 32.. പാഠങ്ങളുടെയും വളര്‍ച്ചയുടെയും കരുത്തിന്റെയും ഒരു വര്‍ഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊര്‍ജം കാത്തുസൂക്ഷിക്കാനും തുടര്‍ന്നും മുന്നോട്ട് പോകാനും ഞാന്‍ പഠിച്ചു. ഇനിയും മുന്നോട്ട്, കൂടുതല്‍ ഉയരങ്ങളിലേക്ക്, അത് തികച്ചും ഒറ്റയ്ക്ക് എന്നായിരുന്നു അപര്‍ണയുടെ പിറന്നാള്‍ ദിനത്തിലെ കുറിപ്പ്.
 
നാളെ നിങ്ങളുടെ വിവാഹവാര്‍ഷികമല്ലെ എന്ന് കുറിപ്പിന് വന്ന ഒരു കമന്റിന് മറുപടിയായി അതൊക്കെ പണ്ട് എന്ന മറുപടിയാണ് അപര്‍ണ നല്‍കിയത്. ഈ ഒറ്റ മറുപടി വേര്‍പിരിയല്‍ വാര്‍ത്തകളെ ശരിവെയ്ക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരദമ്പതികള്‍ തമ്മില്‍ അകല്‍ച്ചയിലാണെന്ന സൂചന ലഭിച്ചതോടെ അനവധി പേരാണ് തങ്ങളുടെ നിരാശയും സങ്കടവും പങ്കുവെച്ചിരിക്കുന്നത്. നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണാന്‍ വലിയ ഇഷ്ടമാണെന്നും പരസ്പരം സംസാരിച്ച് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണെങ്കില്‍ പരിഹരിക്കണമെന്നുമാണ് പലരും കമന്റുകളില്‍ പറയുന്നത്.
 
കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ജീവയോ അപര്‍ണയോ ഇതുവരെയും ഈ വിഷയത്തില്‍ ഔദ്യോഗികമായി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. 2015 ഓഗസ്റ്റ് 24നായിരുന്നു അപര്‍ണയുടെയും ജീവയുടെയും വിവാഹം. വിവാഹം നടക്കുമ്പോള്‍ ജീവയ്ക്ക് 25 വയസ്സും അപര്‍ണയ്ക്ക് 22 വയസ്സുമായിരുന്നു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ജയറാമിന്റെ ജോഡിയായി സിമ്രാന്‍, തമിഴില്‍ വീണ്ടും നായകനായി ജയറാമെത്തുന്നു