അനുബന്ധ വാര്‍ത്തകള്‍
- മുരളി പിണങ്ങിയത് മമ്മൂട്ടിയെ ഏറെ വേദനിപ്പിച്ചു; പ്രിയ സുഹൃത്തിനെ കുറിച്ച് സംസാരിക്കുമ്പോള്‍ കണ്ഠമിടറി മെഗാസ്റ്റാര്‍
- 'അരയന് ഇത്ര സൗന്ദര്യമോ?'; മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നഷ്ടപ്പെടാന്‍ കാരണം ഇതാണ്
- 'മമ്മൂട്ടി അഭിനയിച്ചതു പോലെ അഭിനയിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?'; അന്ന് കെ.പി.എ.സി, ലളിത ചോദിച്ചു
- മീന്‍ കൈ കൊണ്ട് തൊടാന്‍ അറപ്പ്; അമരത്തില്‍ അഭിനയിക്കാന്‍ ചിത്ര ഏറെ പ്രയാസപ്പെട്ടു, മീന്‍ കഴുകാന്‍ ചിത്രയെ പഠിപ്പിച്ചത് ഭരതന്‍
- ഇതുവരെ റിലീസില്‍ മാറ്റമില്ല,അര്ജുന് അശോകനൊപ്പം ചെമ്പന്‍ വിനോദും, മെമ്പര്‍ രമേശന് വരുന്നു
അമരത്തിലെ അശോകന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് വൈശാലിയിലെ നടന്‍; പിന്നീട് സംഭവിച്ചത്
ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് അമരം. മമ്മൂട്ടി, മുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അമരത്തില്‍ നടന്‍ അശോകന്‍ നിര്‍ണായക വേഷത്തിലെത്തി. അശോകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് അമരത്തിലെ രാഘവന്‍. യഥാര്‍ഥത്തില്‍ അമരത്തിലെ രാഘവനായി അശോകനെയല്ല ഭരതന്‍ മനസ്സില്‍ കണ്ടിരുന്നത്.
വൈശാലി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടന്‍ സഞ്ജയ് മിത്രയെയാണ് രാഘവന്‍ എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത്. സഞ്ജയ് മിത്രയും ഈ കഥാപാത്രം ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍, ഷൂട്ടിങ് തുടങ്ങുന്നതിനു തൊട്ടുമുന്‍പ് സഞ്ജയ് മിത്രക്ക് ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഇതേ തുടര്‍ന്ന് തനിക്ക് പകരം മറ്റാരെയെങ്കിലും ഈ കഥാപാത്രം ചെയ്യാന്‍ നോക്കണമെന്ന് സഞ്ജയ് മിത്ര ഭരതനോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീടാണ് രാഘവന്‍ എന്ന കഥാപാത്രത്തിലേക്ക് അശോകന്‍ എത്തിയത്.