രജനികാന്തിന്റെ മകള്‍ ഐശ്വര്യയ്ക്ക് കൊവിഡ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (12:54 IST)

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മകളും കോളിവുഡ് സംവിധായികയുമായ ഐശ്വര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇക്കാര്യം തന്നെയാണ് അറിയിച്ചത്. എല്ലാ മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് കൊവിഡ് പോസിറ്റീവ് ആയെന്ന് ഐശ്വര്യ പറയുന്നു.

തന്റെ വരാനിരിക്കുന്ന മ്യൂസിക് വീഡിയോയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികളില്‍ തിരക്കിലാണ് ഐശ്വര്യ.

18 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം രണ്ടാഴ്ച മുമ്പാണ് ഐശ്വര്യയും ധനുഷും വിവാഹ ബന്ധം വേര്‍പിരിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :