1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Amaram Best Actor Award

'മമ്മൂട്ടി അഭിനയിച്ചതു പോലെ അഭിനയിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?'; അന്ന് കെ.പി.എ.സി, ലളിത ചോദിച്ചു

Amaram
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് അമരം. ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതനാണ് അമരം സംവിധാനം ചെയ്തത്. മമ്മൂട്ടിക്കൊപ്പം മുരളി, കെ.പി.എ.സി.ലളിത, അശോകന്‍, മാതു, ചിത്ര എന്നിവരും അമരത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 
 
അമരത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തത് വലിയ വേദനയായി തോന്നിയെന്ന് പില്‍ക്കാലത്തെ ഒരു അഭിമുഖത്തില്‍ കെ.പി.എ.സി. ലളിത പറഞ്ഞിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമായ അമരത്തിനു പക്ഷേ മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചില്ല. അതാണ് ഏറ്റവും അധികം വിഷമിപ്പിച്ച കാര്യമെന്ന് ലളിത പറയുന്നു.  
 
'അവാര്‍ഡ് നല്‍കാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. കിട്ടാന്‍ ഒരു കാരണം മതി. മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ച പോലെ ഇന്നും ആര്‍ക്കെങ്കിലും അഭിനയിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്,' കെ.പി.എ.സി ലളിത ഒരു അഭിമുഖത്തില്‍ പറഞ്ഞു.
 
അടുത്ത ലേഖനം
തമിഴില്‍ പൃഥ്വിയുടെ വേഷത്തില്‍ ചിമ്പു, 'ഡ്രൈവിങ് ലൈസന്‍സ്' റീമേക്ക്