ഇതുവരെ റിലീസില്‍ മാറ്റമില്ല,അര്‍ജുന്‍ അശോകനൊപ്പം ചെമ്പന്‍ വിനോദും, മെമ്പര്‍ രമേശന്‍ വരുന്നു
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 31 ജനുവരി 2022 (11:57 IST)
'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്' നേരത്തെ തീരുമാനിച്ച റിലീസ് തീയതിയായ ഫെബ്രുവരി 18ന് തന്നെ പ്രദര്‍ശനത്തിനെത്തും.അര്‍ജുന്‍ അശോകനൊപ്പം ചെമ്പന്‍ വിനോദും ഒന്നിക്കുന്ന ചിത്രത്തിലെ അലരെ എന്ന ഗാനം ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു.
ഇരട്ട സഹോദരന്മാരായ ആന്റോ ജോസ് പെരേര, അബി എന്നിവരാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ ആണ് ഈ ചിത്രം.
ഗായത്രി അശോകാണ് നായിക.രണ്‍ജി പണിക്കര്‍, തരികിട സാബു, ഇന്ദ്രന്‍സ്, ജോണി ആന്റണി, ബിനു അടിമാലി, മാമുക്കോയാ അനൂപ് പന്തളം, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബോബന്‍, മോളി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.