1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Radhika Sarathkumar Personal Life

Actress Radhika Sarathkumar Personal Life: പ്രതാപ് പോത്തനെ പ്രണയിച്ചു വിവാഹം കഴിച്ചു, പിന്നീട് ആ ബന്ധം പിരിഞ്ഞ് ശരത് കുമാറുമായി അടുത്തു; നടി രാധിക ശരത് കുമാറിന്റെ ജീവിതം ഇങ്ങനെ

1978 ല്‍ കിഴക്കെ പോകും റെയ്ല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാധികയുടെ അഭിനയ ലോകത്തേക്കുള്ള അരങ്ങേറ്റം

Actress Radhika Sarathkumar Personal Life
മലയാളത്തില്‍ അടക്കം തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രാധിക ശരത് കുമാര്‍. നിര്‍മാതാവ് എന്ന നിലയിലും രാധിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. താരത്തിന്റെ ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
സ്വിമ്മിങ് പൂളില്‍ നിന്നുള്ള താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അറുപതിന്റെ നിറവിലും അതീവ സുന്ദരിയായാണ് രാധികയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 
 
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെല്ലാം രാധിക അഭിനയിച്ചിട്ടുണ്ട്. 1962 ഓഗസ്റ്റ് 21 നാണ് രാധികയുടെ ജനനം. താരത്തിനു ഇപ്പോള്‍ 60 വയസ് കഴിഞ്ഞു. ശ്രീലങ്കയിലെ കൊളംബോയിലാണ് രാധിക ജനിച്ചത്. പിന്നീടാണ് ചെന്നൈയിലേക്ക് എത്തിയത്. പ്രശസ്ത തമിഴ് നടന്‍ എം.ആര്‍.രാധയാണ് രാധികയുടെ അച്ഛന്‍. അമ്മ ഗീത ശ്രീലങ്കന്‍ സ്വദേശിനിയാണ്.
 

1978 ല്‍ കിഴക്കെ പോകും റെയ്ല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാധികയുടെ അഭിനയ ലോകത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒട്ടേറെ മികച്ച സിനിമകളില്‍ അഭിനയിച്ചു. നിരവധി അവാര്‍ഡുകളും കരസ്ഥമാക്കി. 
 
നടന്‍ പ്രതാപ് പോത്തനാണ് രാധികയുടെ ആദ്യ ജീവിതപങ്കാളി. 1985 ലാണ് ഇരുവരും വിവാഹിതരായത്. ഒരു വര്‍ഷത്തെ ബന്ധത്തിനു ശേഷം ഇരുവരും പിരിഞ്ഞു. പിന്നീട് 2001 ല്‍ നടന്‍ ശരത് കുമാറിനെ രാധിക വിവാഹം കഴിച്ചു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
4 ദിവസങ്ങള്‍കൊണ്ട് 38 കോടി,തിരുച്ചിത്രമ്പലം കളക്ഷന്‍ റിപ്പോര്‍ട്ട്