തിങ്കളാഴ്ച നിശ്ചയം താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്, അനഘയുടെ വരാനിരിക്കുന്ന സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (10:31 IST)
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍. ടോവിനോ-കീര്‍ത്തി സുരേഷ് ചിത്രം വാശിയിലാണ് നടിയെ ഒടുവിലായി കണ്ടത്.A post shared by anagha narayanan (@anaghaa_narayanan_)

ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു നടി അനഘ നാരായണന്‍.ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം.
തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം വരുന്നു. ചെറിയ സിനിമയ്ക്ക് ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്താണ് നിര്‍മ്മാതാക്കളുടെ പുതിയ തീരുമാനം.സംവിധായകന്‍ സെന്നാ ഹെഗ്‌ഡെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സിനിമയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകരുമായി ആലോചിച്ചിരുന്നു. എന്നാല്‍ അത് കഥയാക്കി ചിട്ടപ്പെടുത്തമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :