കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (09:13 IST)
ഓണം ആഘോഷമാക്കാന്‍ ടോവിനോയുടെ തല്ലുമാല ഒടിടിലേക്ക്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നെറ്റ്ഫ്‌ലിക്‌സാണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. പ്രദര്‍ശന തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓണത്തിന് മുമ്പായി സിനിമയുടെ സ്ട്രീമിംഗ് തുടങ്ങും എന്നാണ് കേള്‍ക്കുന്നത്.
ഓഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരുടെ പ്രതീക്ഷ കാക്കാന്‍ സിനിമയ്ക്കായി.20 കോടി ബഡ്ജറ്റില്‍ ആണ് ടോവിനോ തോമസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല 231 തിയേറ്ററുകളില്‍ ആദ്യദിനം പ്രദര്‍ശിപ്പിച്ചിരുന്നു.അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം പ്രദര്‍ശനം തുടരുകയാണ്.