'ഗോഡ് ഫാദര്‍' ടീസറിനെയും വെറുതെ വിട്ടില്ല, നയന്‍താരയും സല്‍മാന്‍ഖാന്‍ വരെ, ട്രോളുകളില്‍ നിറഞ്ഞ് ചിരഞ്ജീവി ചിത്രം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (10:34 IST)
'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്ക് 'ഗോഡ് ഫാദര്‍'ഓരോ അപ്‌ഡേറ്റും ട്രോളുകളില്‍ നിറയുന്നു. ചിരഞ്ജീവിയുടെ ജന്മദിനം പുറത്തിറങ്ങിയ ടീസറിനെയും വെറുതെ വിട്ടില്ല(Godfather teaser).
ചിരഞ്ജീവിയെ കൂടാതെ സല്‍മാന്‍ ഖാനും നയന്‍താരയും ടീസറില്‍ കാണാം.ചിരഞ്ജീവിയുടെ സ്‌റ്റൈലിഷ് എന്‍ട്രി ഒക്കെയായി തെലുങ്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണെങ്കിലും മോളിവുഡിലെ ആളുകള്‍ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.ടീസറിന് നേരെ മലയാളികളുടെ ട്രോള്‍ ആക്രമണം. മോഹന്‍ലാലുമായി ചിരഞ്ജീവിയുടെ പ്രകടനത്തില്‍ താരതമ്യം ചെയ്യുകയാണ് അവര്‍.

മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്. തമന്‍ സംഗീതം ഒരുക്കുന്നു.കലാഭവന്‍ ഷാജോണിന്റെ വേഷത്തില്‍ നടന്‍ സുനിലാണ് കുത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ സല്‍മാന്‍ ഖാന്‍ തെലുങ്കില്‍ ചെയ്യും.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :