അനുബന്ധ വാര്‍ത്തകള്‍
- ജോജു ജോര്‍ജിനോട് രാഷ്ടീയപരമായി കടുത്ത അനിഷ്ടമുണ്ടെങ്കിലും,സോളമന്റെ തേനീച്ചകളെ തള്ളിക്കളയുന്നില്ല:വി.പി. സജീന്ദ്രന്
- യുവ താരനിര, അര്ജുന് അശോകനും ശ്രീനാഥ് ഭാസിയും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍,'ഖജുരാഹോ ഡ്രീംസ്' ഫസ്റ്റ് ലുക്ക് പുറത്തിറക്കി മോഹന്‍ലാല്‍
- 'Jailer first look':രജനികാന്ത് ചിത്രീകരണ തിരക്കിലേക്ക്, 'ജയിലര്‍' ഷൂട്ടിംഗ് ചെന്നൈയില്‍, ഫസ്റ്റ് ലുക്ക്
- മറ്റ് സിനിമകളെ പോലെ അല്ല, ഒരുപാട് വെല്ലുവിളികള്‍ ഉള്ള സിനിമ; മോണ്‍സ്റ്ററിനെ കുറിച്ച് വൈശാഖ്
- സിജു... നീ കഴിവുള്ള ഒരു നടനാണ്:റോഷന്‍ ആന്‍ഡ്രൂസ്
Onam Releases 2022: ഇത്തവണ ഓണത്തിന് റിലീസ് ചെയ്യുന്ന സിനിമകള്‍ ഇതെല്ലാം; ബോക്‌സ്ഓഫീസില്‍ ആര് ജയിക്കും?
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ഓണത്തിനു റിലീസ് ചെയ്യും
Onam Releases 2022: മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാതെ ഇത്തവണത്തെ ഓണം റിലീസ്. ഇരുവരുടെയും സിനിമകള്‍ ഓണഥ്തിനു ശേഷമാണ് റിലീസ് ചെയ്യുക. ഓണം സീസണ്‍ ലക്ഷ്യംവെച്ച് തിയറ്ററുകളിലെത്തുന്ന പ്രധാന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. ഗോള്‍ഡ്
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ഓണത്തിനു റിലീസ് ചെയ്യും. പൃഥ്വിരാജും നയന്‍താരയുമാണ് ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണത്തിനു ചിത്രം എത്തുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് അറിയിച്ചത്.
2. ഒറ്റ്
എസ്.സഞ്ജീവിന്റെ തിരക്കഥയില്‍ ഫെല്ലിനി ടി.പി.സംവിധാനം ചെയ്യുന്ന ഒറ്റ് മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും. അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യും.
3. പാല്‍തു ജാന്‍വര്‍
സംഗീത് പി.രാജന്‍ സംവിധാനം ചെയ്യുന്ന പാല്‍തു ജാന്‍വര്‍ ഓണത്തിനെത്തും. മൃഗസ്‌നേഹികളുടെ കഥ പറയുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായക വേഷം അവതരിപ്പിക്കുന്നത്.
4. ഒരു തെക്കന്‍ തല്ല് കേസ്
ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസ് ഓണത്തിന് എത്തും. ബിജു മേനോന്‍, നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഫെസ്റ്റിവല്‍ മൂഡിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.