അനുബന്ധ വാര്‍ത്തകള്‍
- 'അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം'; ആസിഫ് അലി-സിബി മലയില്‍ ചിത്രത്തെക്കുറിച്ച് സംവിധായകന് രഞ്ജിത്ത്
- ഇവള് എന്റെ സ്വന്തം രക്തം, ബാക്കിയെല്ലാം രഹസ്യമായിരിക്കട്ടെ; വിവാഹമോചനശേഷം തനിക്കുണ്ടായ കുഞ്ഞിനെ കുറിച്ച് അന്ന് രേവതി പറഞ്ഞ വാക്കുകള്‍
- സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന്; എം.ജി.ശ്രീകുമാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാനാകും
- ക്രിസ്മസ് ഫോട്ടോഷൂട്ട് നിര്‍ബന്ധമുണ്ടോ ? ചുവപ്പില്‍ തിളങ്ങി അനാര്‍ക്കലി
- ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി
രാജമാണിക്യത്തിലെ വില്ലന്റെ പ്രണയസഖി; വിവാഹശേഷം ഡിവോഴ്‌സും പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിച്ചേരലും, നടി പ്രിയ രാമന്റെ വ്യക്തി ജീവിതം ഇങ്ങനെ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയ രാമന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ സൗത്ത് ഇന്ത്യന്‍ നായകന്‍മാര്‍ക്കൊപ്പമെല്ലാം പ്രിയ അഭിനയിച്ചിട്ടുണ്ട്. പ്രിയയുടെ വ്യക്തി ജീവിതം അത്ര സുഖരമായിരുന്നില്ല. പ്രണയവും വിവാഹവും വിവാഹമോചനവും പ്രിയയുടെ ജീവിതത്തെ ഒരുപാട് പ്രതിസന്ധികളിലേക്ക് നയിച്ചു.
നടന്‍ രഞ്ജിത്തുമായുള്ള പ്രണയവും അതിനുശേഷം നടന്ന വിവാഹമോചനവും പ്രിയയെ വലിയ രീതിയില്‍ തളര്‍ത്തി. 1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിലാകുന്നത്. വൈകാതെ ഇരുവരും വിവാഹിതരായി. എന്നാല്‍, ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായി.
രഞ്ജിത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം പ്രിയ പറഞ്ഞത് ഇങ്ങനെ: 'എന്റെ ജീവിതത്തില്‍ ഉണ്ടായതിന്റെയെല്ലാം ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നൂറ് ശതമാനം പ്രശ്‌നങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇതില്‍ നാടകീയമായി ഒന്നുമില്ല. വിവാഹമോചനം അത്യാവശ്യമാണെന്ന് ഞാന്‍ മനസിലാക്കി. ഇതി വലിയൊരു പ്രതിസന്ധി തന്നെയായിരുന്നു. മാനസികമായും വൈകാരികമായും വലിയ ബുദ്ധിമുട്ടിലൂടെ കടന്നുപോയി. ഞാന്‍ ഒരുപാട് കരഞ്ഞു,'
രഞ്ജിത്തിനും പ്രിയ രാമനും രണ്ട് ആണ്‍മക്കളുണ്ട്. വിവാഹമോചനത്തിനു ശേഷം മക്കളുടെ ഉത്തരവാദിത്തം പ്രിയ ഏറ്റെടുക്കുകയായിരുന്നു. 2014 ല്‍ വിവാഹമോചിതരായ പ്രിയയും രഞ്ജിത്തും ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 22-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്. 'ആരാധകരുടെ സ്‌നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു,' പ്രിയ രാമനെ ആലിംഗനം ചെയ്തുള്ള ചിത്രങ്ങള്‍ക്കൊപ്പം രഞ്ജിത്ത് കുറിച്ചു. മറ്റൊരു വിഡിയോയില്‍ തന്റെ ഭര്‍ത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്.