അനുബന്ധ വാര്‍ത്തകള്‍
- പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാര്‍, കൊത്തിലെ റോഷന്‍ മാത്യു, ആസിഫ് അലി ചിത്രം റിലീസിനൊരുങ്ങുന്നു
- മലയാളത്തില്‍ ഇതുവരെ കാണാത്ത ത്രില്ലര്‍, വ്യത്യസ്തമായ പരീക്ഷണവുമായി സംവിധായകന്‍ വൈശാഖ്, നൈറ്റ് ഡ്രൈവ് വരുന്നു
- ത്രില്ലടിപ്പിക്കാന്‍ ഇന്ദ്രജിത്തും റോഷന്‍ മാത്യുവും, അന്ന ബെനിന്റെ 'നൈറ്റ് ഡ്രൈവ്' ട്രെയിലര്‍
- ഇത് വ്യത്യസ്തമായ പരീക്ഷണം,'നൈറ്റ് ഡ്രൈവ്' ഉടന്‍ തിയേറ്ററുകളിലെത്തും: വൈശാഖ്
- ഒരുപാട് നാള് സ്വപ്നം കണ്ട ആ ദിവസം , വൈശാഖ് ഏട്ടന്റെയൊപ്പം ഒരു സിനിമ,നൈറ്റ് ഡ്രൈവ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
'അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം'; ആസിഫ് അലി-സിബി മലയില്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ രഞ്ജിത്ത്
ആസിഫലി റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.
'ബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍, മറുപക്ഷത്തിന്റെ കൊടി ഉയരെ പാറുന്നത് കാണുമ്പോള്‍, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം.
ഈ കാലത്തിന് സമര്‍പ്പിക്കുന്നു ഈ ചിത്രം. ഒരു കൈയ്യെങ്കിലും ആയുധത്തില്‍ നിന്ന് പിന്‍വാങ്ങുമെങ്കില്‍ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം.'- രഞ്ജിത്ത് കുറിച്ചു.
റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ രഞ്ജിത്ത് പി എം ശ്രീധരനും ചേര്‍ന്നാണ് ആസിഫലി ചിത്രം നിര്‍മ്മിക്കുന്നത്.
സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്.