അനുബന്ധ വാര്‍ത്തകള്‍
- ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം: പോപുലര്‍ ഫ്രണ്ട്
- എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തി; പിന്നില്‍ ആര്‍എസ്എസ് എന്ന് എസ്ഡിപിഐ
- പ്രണയ വിവാഹം; സഹോദരിയോട് ഫോണില്‍ സംസാരിച്ച് ഒരുമണിക്കൂറിനു ശേഷം ആത്മഹത്യ: കാട്ടാക്കട യുവതിയുടെ മരണത്തില്‍ ദുരൂഹത
- കോഴിക്കോട് യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
- പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ മുസ്ലീം ലീഗും സിപിഎമ്മും
ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി
ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ കോടതിയിലെ അഭിഭാഷകനായ രഞ്ജിത് ശ്രീനിവാസനാണ് മരിച്ചത്. പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെ ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാല്‍പത് വയസായിരുന്നു. നേരത്തേ ബിജെപിക്കായി നിയമസഭാ തിരഞ്ഞെടുപ്പില്‍ രഞ്ജിത് മത്സരിച്ചിട്ടുണ്ട്. പിന്നില്‍ എസ്ഡിപി ഐ ആണെന്ന് ബിജെപി ആരോപിച്ചു
കഴിഞ്ഞ ദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇയാള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയായിരുന്നു ആക്രമിച്ചത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.