അനുബന്ധ വാര്‍ത്തകള്‍
- എസ്തര് തന്നെ താരം ! സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍
- പ്രതിഫലം കൂടുതല്‍ വേണം, മുന്‍ ചിത്രങ്ങളെക്കാള്‍ 30 ശതമാനത്തോളം ഉയര്‍ത്തി, സായ് പല്ലവിയുടെ പുതിയ സിനിമയെ കുറിച്ച്
- ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നിലക്കുട്ടി, തന്നെപ്പോലെ തന്നെയെന്ന് പേളി, ചിത്രങ്ങള്‍
- മലയാള സിനിമലോകത്തിന് അഭിമാനിക്കാം, ഒരു സന്തോഷവാര്‍ത്ത കൂടി വന്നിട്ടുണ്ട് !
- 'വാട്ടര്‍ കളേഴ്സ്';പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി ദേവിക സഞ്ജയ്
ജനിച്ചത് മുസ്ലിം കുടുംബത്തില്‍, ഹിന്ദു മതം സ്വീകരിച്ചത് വിവാഹം കഴിക്കാന്‍; നടി ഖുശ്ബുവിന്റെ ജീവിതം
തെന്നിന്ത്യന്‍ നടി ഖുശ്ബുവിന്റെ 53-ാം ജന്മദിനമാണ് ഇന്ന്. നഖാത് ഖാന്‍ എന്ന പേര് മാറ്റിയാണ് താരം ഖുശ്ബു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മുസ്ലിം ആയിരുന്ന ഖുശ്ബു വിവാഹശേഷം മതവും മാറി. സംവിധായകനും നടനുമായ സുന്ദറിനെ വിവാഹം കഴിച്ച ശേഷമാണ് ഖുശ്ബു ഹിന്ദു മതം സ്വീകരിച്ചത്.
പേരും മതവും മാറിയ ഖുശ്ബു രാഷ്ട്രീയത്തിലും മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. 2010 ലാണ് ഖുശ്ബുവിന്റെ രാഷ്ട്രീയ പ്രവേശനം. കരുണാനിധിയുടെ ആശീര്‍വാദത്തോടെ ഖുശ്ബു ഡിഎംകെ പാര്‍ട്ടിയില്‍ ചേര്‍ന്നു. ജയലളിതയുമായി അടുത്ത ബന്ധമുണ്ടായിട്ടും ഖുശ്ബു അണ്ണാ ഡിഎംകെയില്‍ ചേരാതെ ഡിഎംകെയില്‍ ചേര്‍ന്നത് അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് നാല് വര്‍ഷത്തിനു ശേഷം ഡിഎംകെ ബന്ധം ഉപേക്ഷിച്ചു. മകന്‍ എം.കെ.സ്റ്റാലിന്‍ തന്നെ ഡിഎംകെയില്‍ കരുണാനിധിയുടെ പിന്‍ഗാമിയാകണമെന്ന് നിര്‍ബന്ധമില്ലെന്ന് ഖുശ്ബു പരസ്യപ്രസ്താവന നടത്തിയത് വലിയ വിവാദമായിരുന്നു. തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അവരെ തടഞ്ഞുവച്ചു, കൂക്കിവിളിച്ചു. ചെന്നൈയില്‍ വീടിനുനേരെ കല്ലേറുണ്ടായി. സ്റ്റാലിന്റെ അതൃപ്തിക്കു പാത്രമായതോടെ ഡിഎംകെയില്‍ നിന്ന് ഖുശ്ബു പടിയിറങ്ങുകയായിരുന്നു.
ഡിഎംകെ വിട്ട ഖുശ്ബു 2014 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ വക്താവ് എന്ന പദവിയും ഖുശ്ബുവിന് ലഭിച്ചു. അക്കാലത്ത് ബിജെപിയെ ഖുശ്ബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, അവിടംകൊണ്ട് തീര്‍ന്നില്ല ഖുശ്ബുവിന്റെ രാഷ്ട്രീയ നിലപാടിലെ ചാഞ്ചാട്ടം. 2020 ല്‍ ഖുശ്ബു കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം കൂടി.