ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നിലക്കുട്ടി, തന്നെപ്പോലെ തന്നെയെന്ന് പേളി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (14:28 IST)
രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് പേളിയുടെ കുടുംബം. ശ്രീനിഷിന്റെയും പേളിയുടെയും മകള്‍ നില കുട്ടിയും ഹാപ്പിയാണ്. അമ്മ പേളിയെ പോലെ തന്നെ ഒരു സ്വഭാവം നിലക്കുട്ടിക്കും ഉണ്ട്. താന്‍ തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് പോലെയാണ് നിലക്കുട്ടിയും എന്ന് കാണിച്ചുതരുകയാണ് പേളി.
ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ മാതാപിതാക്കളില്‍ നിന്ന് പിണങ്ങി ദൂരേക്ക് നടന്ന് നീങ്ങുന്ന നിലക്കുട്ടിയെ ആണ് ചിത്രത്തില്‍ കാണാന്‍ ആകുന്നത്.
വീട്ടിലെ കുട്ടി പട്ടാളത്തില്‍ ഒരാള്‍ കൂടി ജോയിന്‍ ചെയ്ത സന്തോഷത്തിലാണ് പേളിയുടെ കുടുംബം.ശ്രീനിഷിന്റെയും പേളിയുടെയും മകള്‍ നിലയാണ് ആ കൂട്ടത്തില്‍ മുതിര്‍ന്നയാള്‍.അനുജത്തി റേച്ചലിന്റെ മകന്‍ റെയ്ന്‍ ആണ് രണ്ടാമന്‍. കുഞ്ഞ് ചേച്ചിക്കും ചേട്ടനും കളിക്കാനായി ഒരു കുട്ടി കുറുമ്പന്‍ കോടി വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.റേച്ചലിന്റെ രണ്ടാമത്തെ മകന്‍ കയ് റൂബന്‍ ബിജി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :