അനുബന്ധ വാര്‍ത്തകള്‍
- ഈ നക്ഷത്രക്കാര്‍ക്ക് വിവാഹശേഷം വൻ നേട്ടം!
- ജാതകം ചേര്‍ന്നില്ലെങ്കില്‍ എന്താ പ്രശ്നം?
- 18 ആം വയസിൽ കല്യാണം, വിവാഹമോചനത്തിന്റെ കാരണക്കാരി ഞാന്‍ തന്നെയാണ്: തുറന്നു പറച്ചിലുമായി ആര്യ
- ഈ രാശിയിലുള്ള പുരുഷന്മാർ സ്ത്രീകളുടെ മനം കവരും!
- മകന്റെ വിവാഹത്തിനൊപ്പം നിർധനരായ 5 യുവതികൾക്കും വിവാഹം, 300 പേർക്ക് ഡയാലിസിസ് സൌകര്യം ഒരുക്കി പിതാവ്
നടി ഭാമ വിവാഹിതയാകുന്നു; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് ആണ് വരന്.
മലയാളികളുടെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് പറഞ്ഞുകൊണ്ട് ഭാമ തന്നെയാണ് ചിത്രങ്ങളുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്.
കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് ആണ് വരന്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. ഭാമയുടെ കുടുംബ സുഹൃത്തുക്കളാണിവര്‍. കോട്ടയത്ത് വച്ചായിരിക്കും വിവാഹം.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്കെത്തുന്നത്. 2016ലെ മറുപടിയാണ് ഭാമയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. നിരവധി കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.