കുറ്റവും ശിക്ഷയും; ത്രില്ലർ ചിത്രവുമായി രാജീവ് രവിയും ആസിഫ് അലിയും

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ജനുവരി 2020 (20:09 IST)
പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലർ ചിത്രം റിപ്പബ്ലിക് ദിനത്തിന് ചിത്രീകരണം ആരംഭിക്കും. ഫിലിംറോള്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ തുറമുഖത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും രാജീവ് രവി ചിത്രത്തിലേക്ക് പ്രവേശിക്കുന്നത്.കേരളത്തിലും രാജസ്ഥാനിലുമായി നടക്കുന്ന ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ പോലീസുദ്യോഗസ്ഥനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :