18 ആം വയസിൽ കല്യാണം, വിവാഹമോചനത്തിന്റെ കാരണക്കാരി ഞാന്‍ തന്നെയാണ്: തുറന്നു പറച്ചിലുമായി ആര്യ

ചിപ്പി പീലിപ്പോസ്| Last Modified ശനി, 11 ജനുവരി 2020 (11:26 IST)
സംഭവബഹുലമായ അഞ്ച് ദിനങ്ങൾ കഴിഞ്ഞിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 2. ഓരോ മത്സരാർത്ഥികളും തങ്ങളുടെ ജീവിതത്തിലെ ദുഷ്കരവും മോശ്ശവുമായ അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. നടിയും അവതാരകയുമായ ആര്യയും തന്റെ ജീവിതത്തിലെ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്.

വിവാഹമോചനത്തിനെ കുറിച്ച് പറഞ്ഞാണ് പൊട്ടിക്കരഞ്ഞത്. എട്ടു വര്‍ഷം നീണ്ട ദാമ്പത്യം അവസാനിക്കാന്‍ 85 ശതമാനം കുറ്റവും തന്റേത് തന്നെയാണെന്ന് നടി ഏറ്റുപറഞ്ഞു. സ്‌കൂള്‍ പഠനത്തിനിടെ പ്രണയത്തിലായ രോഹിത്തുമായി പതിനെട്ടാം വയസിലായിരുന്നു ആര്യയുടെ വിവാഹം. വിവാഹത്തിനു ശേഷം മോഡലിങ്ങിലേക്ക് വരികയായിരുന്നു. മൂന്ന് വർഷത്തിനു ശേഷം മകൾ പിറന്നു.

മകൾ പിറന്നശേഷമാണ് ഇരുവരും പിരിഞ്ഞത്. മകളുടെ നല്ല ഭാവിക്കായാണ് തങ്ങള്‍ പിരിഞ്ഞതെന്നും ആര്യ പറയുന്നു. ഒരു മുറിയില്‍ അഭിപ്രായ വ്യത്യാസത്തോടെ കഴിയുന്ന അച്ഛനമ്മമാരെ കണ്ടു വളരുന്നതിലും നല്ലത് രണ്ടിടത്തായി ജീവിക്കുന്ന മാതാപിതാക്കളെ മകള്‍ കാണട്ടെ എന്നാണ് താന്‍ ചിന്തിച്ചതെന്ന് ആര്യ വ്യക്തമാക്കി. 85 ശതമാനവും തന്റെ മിസ്റ്റേക് ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് ആര്യ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :