അനുബന്ധ വാര്‍ത്തകള്‍
- ‘ഉത്കൃഷ്ടനായ കാമുകനാകൂ’- ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്ലിം യുവാവിനോട് സുപ്രിംകോടതി
- സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനോ ആധാറുമായി ബന്ധിപ്പിക്കാനോ ആലോചനയുണ്ടെങ്കില്‍ വിവരം നല്‍കണം; കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി
- മരട് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധി പ്രായോഗികമല്ലെന്ന് കോടിയേരി, സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ഉമ്മന്‍ചാണ്ടി
- മരട് ഫ്ലാറ്റ് പൊളിക്കൽ; തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു
- മരട് ഫ്ലാറ്റുടമകള്‍ തിരുവോണത്തിന് നിരാഹാരമിരിക്കും, മനുഷ്യത്വമാണ് ഏറ്റവും വലിയ നീതിയെന്ന് കണ്ണീരോടെ ഫ്ലാറ്റുകളിലെ താമസക്കാര്‍
മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിനു നൽകരുത്, സ്വകാര്യതയ്ക്ക് ഭീഷണിയാകും; ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയിൽ
നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതി ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സുപ്രീം കോടതിയില്‍. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് നടി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി അപേക്ഷയും നല്‍കി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം.
എന്നാൽ, കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന സംശയമാണ് നടി കോടതിയെ അറിയിച്ചത്. തന്റെ സ്വകാര്യത മാനിക്കണമെന്നാവശ്യപ്പെട്ട നടി അപേക്ഷയ്‌ക്കൊപ്പം മുദ്രവെച്ച കവറില്‍ നിര്‍ണായക രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.