മരട് ഫ്ലാറ്റ് പൊളിക്കൽ; തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു

Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (12:14 IST)
മരടിലെ ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടുള്ള വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. പൊളിക്കുന്നതിന് വേണ്ടി ഫ്‌ളാറ്റ് ഒഴിഞ്ഞ് പോകണമെന്ന് നോട്ടീസ് ലഭിച്ച ഉടമകള്‍ക്ക് ഹര്‍ജി സ്വീകരിച്ചത് താത്കാലിക ആശ്വാസമായി.

ഈ മാസം 20-നകം ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സംഭവത്തിനെതിരെ ഇന്ന് ഫ്ലാറ്റിലെ താമസക്കാർ നിരാഹരം കിടക്കുമെന്ന് അറിയിച്ചിരുന്നു.

ഓണത്തിന്‍റെ അവധിയായിട്ടും ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് പതിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഫ്ലാറ്റ് ഉടമകളുടെ ഭാഗത്തു നിന്നുണ്ടായത്. ഓണാവധിക്ക് ശേഷം നേരിട്ടെത്തി നോട്ടീസ് കൈപറ്റാമെന്ന് പറഞ്ഞിട്ടും അധികൃതർ തയ്യാറായില്ലെന്ന് ഉടമകൾ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :