അനുബന്ധ വാര്‍ത്തകള്‍
- ഇനി റിലീസ് മാറില്ല, സ്വാസികയുടെ 'ചതുരം' ഒടുവിൽ റിലീസ് പ്രഖ്യാപിച്ചു
- 'മഹാറാണി' ഫസ്റ്റ് ലുക്ക് നാളെ,പൊട്ടിച്ചിരിക്കാന്‍ തയ്യാറായിക്കോളൂ
- ഹൃദയം സിനിമയിലെ ആന്റണി താടിക്കാരനെ ഓര്‍മ്മയില്ലേ ? പുതിയ സിനിമ തിരക്കുകളില്‍ നടന്
- ടിനി ടോമും ഷൈന്‍ ടോമും ! പുതിയ സിനിമ ഏതെന്ന് മനസ്സിലായോ ?
- യുവ താരനിര,പൊട്ടിച്ചിരി സമ്മാനിക്കാന്‍ 'മഹാറാണി' വരുന്നു, ചിത്രീകരണം ഒക്ടോബറില്‍
ദിവസങ്ങള്‍ എണ്ണി സ്വാസിക കാത്തിരിപ്പില്‍,'ചതുരം' റിലീസിന് രണ്ട് നാള് കൂടി
റോഷന് മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത 'ചതുരം' റിലീസിന് രണ്ട് നാള് കൂടി. വലിയ പ്രതീക്ഷയോടെയാണ് സിനിമയെ സ്വാസിക നോക്കി കാണുന്നത്. തന്റെ പുതിയ പോസ്റ്റര്‍ നടി പങ്കുവെച്ചു. 'ചതുരം' റിലീസിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് സ്വാസിക.
സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്.ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീന്‍വിച്ച് എന്റര്ടെയ്ന്മെന്റ്സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിത അജിത്തും ജോര്‍ജ്ജ് സാന്‍ഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.