അനുബന്ധ വാര്‍ത്തകള്‍
- ഉള്ളില്‍ ഭയം, ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി', മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഷൈന്‍ ടോം ചാക്കോ
- ഹൃദയം സിനിമയിലെ ആന്റണി താടിക്കാരനെ ഓര്‍മ്മയില്ലേ ? പുതിയ സിനിമ തിരക്കുകളില്‍ നടന്
- അഹാനയുടെ 'അടി', മുഖത്താകെ മുറിപ്പാടുകളുമായി ഷൈന്‍ ടോം ചാക്കോ, സ്പെഷ്യല്‍ പോസ്റ്റര്‍
- ഹെയര്‍ സ്റ്റൈല്‍ ഒന്ന് മാറ്റി പിടിച്ചതാ, പുത്തന്‍ ലുക്കില്‍ പ്രിയങ്ക നായര്‍
- ടിനി ടോമും ഷൈന്‍ ടോമും ! പുതിയ സിനിമ ഏതെന്ന് മനസ്സിലായോ ?
'മഹാറാണി' ഫസ്റ്റ് ലുക്ക് നാളെ,പൊട്ടിച്ചിരിക്കാന്‍ തയ്യാറായിക്കോളൂ
സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ 'മഹാറാണി' തിരക്കുകളിലാണ്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ടിനി ടോമും അഭിനയിക്കുന്നുണ്ട്. ഫസ്റ്റ് പോസ്റ്റര്‍ നാളെ രാവിലെ പുറത്തുവരും. 11 മണിക്കാണ് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്യുക.
ഇഷ്‌ക് എഴുതിയ രതീഷ് രവിയാണ് മഹാറാണിയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ തുടങ്ങിയവയാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
'ഒരു പുതിയ പൊട്ടിച്ചിരി സമ്മാനിക്കാന്‍ ആണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മഹാറാണി നിങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'-സംവിധായകന്‍ മാര്‍ത്താണ്ഡന്‍ നേരത്തെ പറഞ്ഞിരുന്നു.