20 അല്ല, 100 ശതമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾക്കും കേന്ദ്ര അനുമതി, മോട്ടോർ വാഹന ചട്ടങ്ങളിൽ നിർണായക ഭേദഗതി
മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ണായകമായ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. 100 ശതമാനം എഥനോള്‍ വരെ വാഹനങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കികൊണ്ടാണ് ഭേദഗതി. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തികൊണ്ട് ഔദ്യോഗികവിജ്ഞാപനവും പുറത്തിറക്കി. ഇന്ധന ഇറക്കുമതിയും മലിനീകരണവും കുറയ്ക്കാനാണ് ഇത് വഴി കേന്ദ്രം ലക്ഷ്യമിടുന്നത്. ഇ100, ഇ 85 തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കാനാവുന്ന ഫ്‌ലെക്‌സ് ഫ്യൂവല്‍ വാഹനങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പച്ചക്കൊടി.
നിലവില്‍ ഇ 20 വരെ ഉപയോഗിക്കാനായി നിര്‍മിച്ച വാഹനങ്ങളില്‍ അതില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്താനാവില്ല. അതേസമയം നിലവിലുള്ള സാധാരണ പെട്രോള്‍ കാറുകളിലോ ഇ20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലോ ഇ 100 ഉപയോഗിക്കാന്‍ അനുവദിക്കില്ല. മാരുതി സുസുക്കി വേഗണര്‍ ഫ്‌ലെക്‌സ് ഫ്യൂവല്‍ മോദല്‍ ഇതിനകം തന്നെ വിപണിയില്‍ തരംഗമായിരുന്നു. ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ഭാരപരിധിയും പുതിയ ഭേദഗതിപ്രകാരം ഉയര്‍ത്തിയിട്ടുണ്ട്. പെട്രോള്‍,ഡീസല്‍ എല്‍എംവികളുടെ ഭാരപരിധി 3000 കിലോയില്‍ നിന്ന് 3500 കിലോ ആയാണ് ഉയര്‍ത്തിയത്.ALSO READ: അലോട്ട്‌മെന്റ് പൂർത്തിയായി, ജിയോ പ്ലാറ്റ്‌ഫോംസ് ലിസ്റ്റിങ് നാളെ: അലോട്ട്മെൻ്റ് ലഭിക്കാത്തവർക്ക് ഇന്ന് റീഫണ്ട്
