അനുബന്ധ വാര്‍ത്തകള്‍
- 15കാരിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ക്രൂരത മാതാപിതാക്കൾ പുറത്തുപോയ തക്കംനോക്കി വീട്ടിൽ അതിക്രമിച്ചുകയറി
- അധ്യാപകന്റെ കാമവെറിയെ കുറിച്ച് പരാതി നൽകിയതിത് 18കാരിയായ വിദ്യാർത്ഥിനിയെ ചുട്ടുകൊന്നു, സംഭവം ഇങ്ങനെ
- 45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ശിശുവിന്റെ ഭ്രൂണം; കോഴിക്കോട് അപൂർവ്വ ശസ്ത്രക്രിയ
- ഒന്നാം സമ്മാനം ലഭിച്ച അസം സ്വദേശിയില്‍ നിന്ന് ലോട്ടറി തട്ടിയെടുത്ത മലയാളികള്‍ ബാങ്കില്‍ എത്തിയപ്പോള്‍ കുടുങ്ങി -പ്രതികളെ വളഞ്ഞു പിടിച്ച് പൊലീസ്
- പ്രണയത്തിൽനിന്നും പിൻമാറിയതിൽ പക, വിവാഹിതയായി മിനിറ്റുകൾക്കുള്ളിൽ നവവധുവിനെ തട്ടിക്കൊണ്ടുപോയി മുൻകാമുകൻ
ജയിലിൽ കിടക്കാൻ മോഹം; കോഴിക്കോട് യുവാവ് അജ്ഞാതനെ കുത്തിക്കൊന്നു
ഇയാള്‍ക്ക് മാനസിക രോഗം ഉണ്ടെന്നു പൊലീസ് സംശയിക്കുന്നു.
ജയിലില്‍ കിടക്കാന്‍ മോഹമാണെന്നു പറഞ്ഞ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ വച്ച് യുവാവ് അജ്ഞാതനെ കുത്തിക്കൊന്നു. കൊല നടത്തിയശേഷം കുത്തിയ കത്തിയുമായി പ്രതി കമ്മീഷണർ ഓഫസിലേക്ക് കയറി ചെന്നു വിവരം പറയുകയായിരുന്നു. പൊലീസുകാര്‍ പുറത്തിങ്ങി നോക്കുമ്പോള്‍ കഴുത്തിനു കുത്തേറ്റ നിലയില്‍ ഒരാളെ കാണുകയുണ്ടായി. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഇതരസംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നു കരുതുന്നു.
പ്രബിന് ദാസ് എന്നയാളാണ് പ്രതി. ഇയാള്‍ക്ക് മാനസിക രോഗം ഉണ്ടെന്നു പൊലീസ് സംശയിക്കുന്നു. തനിക്ക് ജയിലില്‍ കിടക്കാന്‍ ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും കൊല്ലനായി യാചകരെയോ അനാഥരെയോ തേടി നടക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മാനാഞ്ചിറയ്ക്ക് സമീപത്തെ ഫുട്പാത്തില്‍ വച്ചാണ് പ്രബിന് ദാസ് കുത്തിയതെന്നും വിവരമുണ്ട്. കൊല്ലപ്പെട്ടയാള്‍ തമിഴ്നാട് സ്വദേശിയാണോ എന്നൊരു സംശയവുമുണ്ട്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന കവറില്‍ തമിഴിലുള്ള ചില കടലാസുകള്‍ കണ്ടെത്തിയതാണ് ഇങ്ങനെയൊരു സംശയത്തിനു കാരണം.