1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. 25 killed in Sri Lanka serial blasts targeting churches

ഈസ്റ്റർ പ്രാർത്ഥനയ്ക്കിടെ ശ്രീലങ്കയിലെ പള്ളികളിൽ സ്ഫോടനം; നിരവധി പേർക്ക് പരുക്ക്; 25 പേർ മരിച്ചതായി റിപ്പോർട്ട്

അഞ്ച് ഇടങ്ങളിൽ എങ്കിലും സ്ഫോടനം നടത്തതായാണ് റിപ്പോർട്ടുകൾ.

Sri Lanka
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലടക്കം വിവിധയിടങ്ങളിൽ സ്ഫോടനം. ക്രിസ്ത്യൻപള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനം. 25 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. കൊളംബോ കൊച്ചിക്കാട് സെന്റ് സെബാസ്റ്റിയൻ പള്ളിയിലും കട്ടാനയിലും നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഈസ്റ്റർ പ്രാത്ഥനയ്ക്കിടെയാണ് സ്ഫോടനം.
 
അഞ്ച് ഇടങ്ങളിൽ എങ്കിലും സ്ഫോടനം നടത്തതായാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ ദൃശ്യങ്ങൾ അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ജനൽ ചില്ലകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. ആസൂത്രണത്തോടെയാണ് സ്ഫോടനം നടന്നതെന്ന് വ്യക്തമാക്കുന്നതാണ് സ്ഫോടന പരമ്പരകൾ. 
അടുത്ത ലേഖനം
ജയിലിൽ കിടക്കാൻ മോഹം; കോഴിക്കോട് യുവാവ് അജ്ഞാതനെ കുത്തിക്കൊന്നു