1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Bride kidnapped by ex lover

പ്രണയത്തിൽനിന്നും പിൻ‌മാറിയതിൽ പക, വിവാഹിതയായി മിനിറ്റുകൾക്കുള്ളിൽ നവവധുവിനെ തട്ടിക്കൊണ്ടുപോയി മുൻ‌കാമുകൻ

വാർത്ത
വിവഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നവവധുവിനെ മുൻ‌കാമുകനും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി. രാജസ്ഥാനിലെ സികർ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്.
 
ഹസ്‌ന കന്വർ എന്ന യുവതിയെയാണ് അങ്കിത് സേവ്ഡ എന്ന മുൻ കാമുകൻ തട്ടിക്കൊണ്ടുപോയത്. ഹസ്നയെയുടെയും സഹോദരി സോനുവിന്റെയും വിവാഹം ഒരുമിച്ചായിരുന്നു നടന്നത്. ഇരുവരും ഒരേ കുടുംബത്തിൽനിന്നുമുള്ള സഹോദരൻ‌മാരെയാണ് വിവാഹം കഴിച്ചത്. വിവാഹിതരായി ഇവർ വീട്ടിലേക്ക് പോകുന്നതിനിടെ അങ്കിതിന്റെ നേതൃത്വത്തിലുള്ള സംഘം കാർ തടഞ്ഞു നിർത്തി ഹ‌സ്സയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
 
സഹോദരിയെ തട്ടിക്കൊണ്ടുപോകുന്നത് തടഞ്ഞതോടെ സോനുവിനെയും പ്രതികൾ അക്രമിച്ചു. ഹസ്നയെ എങ്ങോട്ടാണ് പ്രതികൾ കടത്തിക്കൊണ്ടുപോയത് എന്ന് പൊലീസിന് ഇതേവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. യുവതിയെ രക്ഷപ്പെടുത്തുന്നതിനായി പൊലീസ് ഊർജിതമായ അന്വേഷണം നടത്തുകയാണ്.  
അടുത്ത ലേഖനം
ചന്ദ്രബാബു നായിഡുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു, സംവിധായകൻ രാംഗോപാൽ വർമ കുടുങ്ങി