1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. 18 year old girl kiled by Teacher

അധ്യാപകന്റെ കാമവെറിയെ കുറിച്ച് പരാതി നൽകിയതിത് 18കാരിയായ വിദ്യാർത്ഥിനിയെ ചുട്ടുകൊന്നു, സംഭവം ഇങ്ങനെ

വാർത്ത
ധാക്ക: മദ്രസാ അധ്യാപകനെതിരെ പരാതി നൽകിയ കൌമാരക്കാരിയെ ഒരു സംഘം അക്രമികൾ ചേർന്ന് ചുട്ടുകൊന്നു. ബംഗ്ലാദേശിലാണ് സംഭവം ഉണ്ടായത്. അധ്യാപകൻ ഓഫീസിലേക്ക് വിളിച്ചുവരുത്തി തന്റെ ശരീര ഭാഗങ്ങളിൽ മോശമായി സ്പർശിച്ചു എന്ന് പരാതി നൽകി ആറു ദിവസങ്ങൾ ശേഷമാണ് 18കാരി ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
 
മദ്രസയിലെ പ്രധാന അധ്യാപകനായ സിറാജ് ഉദ് ധൌളക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. പെൺകുട്ടി നൽകിയ പരാതിയിൽ മാർച്ച് 27ന് അറസ്റ്റിലായ അധ്യാപകൻ ജയിനുള്ളിൽ വച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിനായുള്ള പദ്ധതി തയ്യാറാക്കിയത് എന്ന് പൊലീസ് വ്യക്തമാക്കി.
 
പർദ്ദ ധരിച്ചെത്തിയ ഒരു സംഘം അക്രമികൾ പെൺകുട്ടിയെ അഗ്നിക്ക് ഇരയാക്കുകയായിരുന്നു ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയവെ ഏപ്രിൽ 10ന് പെൺകുട്ടി മരണത്തിന് കീഴടങ്ങി. സംഭവത്തെ തുടർന്ന് ബഗ്ലാദേശിലാകെ പ്രതിഷേധങ്ങൾ നടക്കുകയാണ്. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് വ്യാഴാഴ്ച ബംഗ്ലദേശിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചിരുന്നു. 
അടുത്ത ലേഖനം
45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ശിശുവിന്റെ ഭ്രൂണം; കോഴിക്കോട് അപൂർവ്വ ശസ്ത്രക്രിയ