അനുബന്ധ വാര്ത്തകള്
- ഇലക്ട്രോണിക് എസ് യു വിയുമായി ഓടിയുടെ രംഗപ്രവേശം; 2019ൽ ഇന്ത്യൻ നിരത്തുകളിലുമെത്തും
- റഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ വെളിപ്പെടുത്താൽ ഉടനുണ്ടാകുമെന്ന് എ കെ ആന്റണി
- 14കാരനെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു
- 16കാരിയെ സഹപാഠികൾ ചേർന്ന് കൂട്ടബലാത്സം ചെയ്ത് ഗർഭിണിയാക്കി; വിവരം പുറത്തറിയാതിരിക്കാൻ ഗർഭം അലസിപ്പിക്കാൻ സ്കൂൾ അധികൃതരുടെ ശ്രമം
- പാകിസ്ഥാൻ സൈനികരുടെ തല ഇന്ത്യൻ സൈന്യം വെട്ടാറുണ്ട്, പക്ഷേ അത് പ്രദർശിപ്പിക്കാറില്ലെന്ന് നിർമല സീതാരാമൻ
വിവാഹം കഴിക്കാൻ തയ്യാറായില്ല; കൊട്ടേഷൻ നൽകി കാമുകന്റെ കൈപ്പത്തി വെട്ടി വനിത പൊലീസുകാരി
തന്നെ വിവാഹം കഴിക്കാൻ തയ്യാറാവാത്തതിന് വനിത പൊലീസുകാരി കൊട്ടേഷൻ നൽകി കാമുകന്റെ കൈ വെട്ടിയെടുത്തു. ജയലക്ഷ്മി എന്ന വനിതാ പൊലീസുകാരിയാണ് കാമുകനെ സ്വന്തമാക്കാനായി കൊട്ടേഷൻ നൽകിയത്.
വിരേഷും ജയലക്ഷ്മിയും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവർക്കും തമ്മിൽ വിവാഹം കഴിക്കാനായില്ല. ജയലക്ഷ്മി മറ്റൊരു വിവാഹം കഴിക്കുകയും ചയ്തു. എന്നാൽ വിവാഹത്തിനു ശേഷവും ജയലക്ഷ്മിക്ക് വിരേഷിനെ മറക്കാനിയിരുന്നില്ല. അതിനാൽ ആ വിവാഹ ബന്ധം അധികകലം തുടർന്നില്ല.
തന്നെ വിവാഹം ചെയ്യാൻ പിന്നീട് ജയലക്ഷ്മി വിരേഷിനോട് അവശ്യപ്പെടുകയായിരുന്നു. എന്നാൽ വിരേഷിന് ഇതിനോട് താൽപര്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് കാമുകനെ സ്വന്തമാക്കുന്നതിനായി ജയലക്ഷ്മി കൊട്ടേഷൻ നൽകിയത്. ഇരുവരും അമ്പലത്തിൽ പ്രാർത്ഥിക്കാൻ വന്ന സമയത്ത് മുൻ നിശ്ചയിച്ച പ്രകാരം ഗുണ്ടകൾ വിരേഷിനെ അക്രമിക്കുകയും കൈപ്പത്തി വെട്ടിയെടുക്കുകയുമായിരുന്നു.
സംഭവത്തിൽ കുമാർ, ആനന്ദ്, ശ്രാവൺ കുമാർ എന്നീ ഗുണ്ടാംഗങ്ങൾ പൊലീസ് പിടിയിലായതോടെയാണ് കഥകളെല്ലാം പുറത്തായത്. അംഗവൈകല്യം ഉണ്ടായാൽ വേറെയാരും വിരേഷിനെ വിവാഹം കഴിക്കില്ലെന്നും അപ്പോൾ തന്നെ വിവാഹം ചെയ്യാൻ വിരേഷ് തയ്യാറവും എന്നുകരുതിയാണ് കൊപ്ട്ടേഷൻ നൽകിയത് എന്ന് ജയലക്ഷ്മി പൊലീസിനു മൊഴി നൽകി.