16കാരിയെ സഹപാഠികൾ ചേർന്ന് കൂട്ടബലാത്സം ചെയ്ത് ഗർഭിണിയാക്കി; വിവരം പുറത്തറിയാതിരിക്കാൻ ഗർഭം അലസിപ്പിക്കാൻ സ്കൂൾ അധികൃതരുടെ ശ്രമം

Sumeesh| Last Updated: ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (14:54 IST)
ഡെറാഡൂൺ: ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന പതിനാറുകാരിയെ നാല് സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി. ഉത്തരാഖണ്ഡിലെ
ഡെറാഡൂണിലാണ് സംഭവം ഉണ്ടായത്. വിവരം പുറത്തറിയാതിരിക്കാൻ സ്കൂൾ അധികൃതർ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറയുന്നു.

ഓഗസ്റ്റ് ആദ്യ വാരമാണ് സംഭവം ഉണ്ടായത്, പീഡനത്തിനിരയായ വിവരം പെൺകുട്ടി തന്റെ സഹോദരിയോടും സ്കൂളിലെ അടുത്ത കൂട്ടുകാരിയോടും മാത്രമാണ് പറഞ്ഞിരുന്നത്. എന്നാൽ ഗർഭിനിയാണെന്ന് മനസിലായതോടെ പെൺകുട്ടി സ്കൂൾ അധികൃതരെ സമീപിക്കുകയായിരുന്നു.

ഉത്തരാഖണ്ഡ് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽ കേസ് പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത് തന്നെ. ഗർഭം അലസിപ്പിക്കുന്നതിനാ‍യി പെൺകുട്ടിക്ക് സ്കൂൾ അധികൃതർ മരുന്നു മലക്കി നൽകുകയും, നേഴ്സിംഗ് ഹോമിൽ കൊണ്ടുപോവുകയും ചെയ്തിരുന്നതായി ബാലാവകാസ കമ്മീഷൻ അധ്യക്ഷ ഉഷ നെഗി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ നാല് പ്ലസ് ടു വിദ്യാർത്ഥികളെയും അഞ്ച് സ്കൂൾ അധികൃതരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പിഡനവിവരം മറച്ചുവച്ചതിനാണ് സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളെ ജുവനൈൽ ജെസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :