അനുബന്ധ വാര്‍ത്തകള്‍
- ബാർ കോഴക്കേസിൽ കെ എം മാണിക്ക് തിരിച്ചടി, മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി കോടതി
- കിർമാണി മനോജിനെതിരെയുള്ള പ്രവാസി യുവാവിന്റെ പരാതി പൊലീസ് തള്ളി
- ടി പി വധത്തിൽ അകത്തായ കിർമാണി മനോജ് പരോളിലിറങ്ങിയത് വിവാഹം കഴിക്കാൻ, അതും മറ്റൊരുവന്റെ ഭാര്യയെ?
- കേസാകുമെന്ന് പേളി, ചാടിക്കോളാൻ സാബു- ബിഗ് ബോസ് ഹൌസിന്റെ മതിൽ ചാടി ഷിയാസ് ?!
- ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് തടസമില്ലെന്ന് വിജിലൻസ്
മാണിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിരുന്നു, റിപ്പോർട്ട് പിന്നീട് അട്ടിമറിക്കുകയായിരുന്നു; ജേക്കബ് തോമസ്
മാണിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിരുന്നു, റിപ്പോർട്ട് പിന്നീട് അട്ടിമറിക്കുകയായിരുന്നു; ജേക്കബ് തോമസ്
ബാര്‍കോഴ കേസില്‍ കെ എം മാണിക്കെതിരെ മതിയായ തെളിവുകളുണ്ടായിരുന്നെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. 2015ലെ അന്വേഷണ റിപ്പോര്‍ട്ട് മാണിക്ക് ക്ലീന്‍ ചിറ്റ് നല്കിക്കൊണ്ടുള്ളത് ആയിരുന്നില്ല. ആ റിപ്പോര്‍ട്ട് പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ കേസ് അട്ടിമറിക്കാൻ സഹായിച്ചവരെ ഉന്നതസ്ഥാനത്തെത്തിക്കുന്ന നയമാണ് കേരളസര്‍ക്കാരിന്റേതെന്നും ജേക്കബ് തോമസ് പറഞ്ഞു. ബാര്‍കോഴ കേസില്‍ പുനരന്വേഷണം നടത്തണമെന്ന് തന്റെ കാലത്ത് തീരുമാനമെടുത്തിരുന്നു.
റിപ്പോര്‍ട്ട് കിട്ടുന്നതിന് മുമ്പ് തന്നെ വിജിലന്‍സില്‍ നിന്ന് മാറ്റി. താന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയ ശേഷം വിജിലന്‍സ് അഴിമതിക്കേസുകള്‍ കൂട്ടത്തോടെ എഴുതിത്തള്ളിയതായും ജേക്കബ് തോമസ് ആരോപിച്ചു.