അനുബന്ധ വാര്‍ത്തകള്‍
- പാവയ്ക്ക കഴിക്കുന്നവർ പ്രമേഹത്തെ ഭയക്കേണ്ടതില്ല !
- നിങ്ങളുടെ പേഴ്സിൽ എപ്പോഴും പണം നിറഞ്ഞിരിക്കും ഇക്കാര്യങ്ങൾ ചെയ്താൽ !
- മൂന്ന് പൊതുമേഖലാ ബാങ്കുകൾകൂടി ലയിക്കുന്നു; രൂപപ്പെടുക രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക്
- വ്യക്തിവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഫെയ്സ്ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കക്കുമെതിരെ സി ബി ഐയുടെ നോട്ടീസ്
- ഇടത് സർക്കാർ ഹാരിസണ്‍ വേണ്ടി കള്ളക്കളി നടത്തുന്നുവെന്ന് രമേഷ് ചെന്നിത്തല
പാകിസ്ഥാൻ സൈനികരുടെ തല ഇന്ത്യൻ സൈന്യം വെട്ടാറുണ്ട്, പക്ഷേ അത് പ്രദർശിപ്പിക്കാറില്ലെന്ന് നിർമല സീതാരാമൻ
ഡൽഹി: പാകിസ്ഥാൻ സൈനികരുടെ തലകൾ ഇന്ത്യൻ സൈന്യം വെട്ടാറുണ്ടെന്നും എന്നാൽ അത് പ്രദർശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് പ്രതിരോധമന്ത്രിയുടെ പരാമർശം.
പാകിസ്ഥാൻ രണ്ട് ഇന്ത്യൻ സൈനികരുടെ തല വെട്ടിയാൽ പകരം പത്ത് പാകിസ്ഥാൻ സൈനികരുടെ തല വെട്ടുമെന്ന 2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്തെ ബി ജെ പിയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതിരോധ മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇന്ത്യൻ സൈന്യത്തിന്റെ വിജയങ്ങൾ തങ്ങൾ പരസ്യമാക്കാറില്ല. ഏതു തരം അക്രമത്തെ ചെറുക്കാനും ഇന്ത്യൻ സൈന്യം പ്രാപ്തരാണ്. 2016ൽ പാക് അധിമിവേശ കശ്മിരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമത്തിലൂടെ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിച്ചതാണെന്നും നിർമല സീതാരാമൻ പറഞ്ഞു.