അനുബന്ധ വാര്‍ത്തകള്‍
- ‘എന്നെ വിവാഹം ചെയ്തോ ഇല്ലെങ്കിൽ ഒരുമിച്ചുള്ള സെൽഫി ഭർത്താവിനെ കാണിക്കും’- യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
- 'ഞാൻ കൊടുത്ത പൈനാപ്പിൾ കഴിച്ച് പലർക്കും കുഞ്ഞുങ്ങളുണ്ടായി‘ ; വെളിപ്പെടുത്തലുമായി നിത്യാനന്ദ
- മുസ്ലിം മതസ്ഥനെ പ്രണയിച്ചു; മകളെ കൊന്ന് സ്യൂട്ട്കേസിലാക്കി, പിതാവ് അറസ്റ്റിൽ
- 20കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം; നാല് പേർ അറസ്റ്റിൽ
- സ്യൂട്ട്കേസിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം, ശരീരം വെട്ടിനുറുക്കിയ നിലയിൽ
കൃത്യമായ സ്ക്രിപ്റ്റ്, ഭാര്യയെ ദൃശ്യം മോഡലില്‍ കൊലപ്പെടിത്തിയ ഭര്‍ത്താവും കാമുകിയും പിടിയില്‍
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നല്കി കടക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും കമുകിയെയും പൊലീസ് പിടികൂടി. തിരുവനന്തപുരത്തുനിന്നുമാണ് ഇരുവരും പിടിയിലായത്. ഉദയം പേരൂര്‍ സ്വദേശിയായ പ്രേംകുമാറാണ് കാമുകി സുനിത ബേബിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയത്. ദൃശ്യം സിനിമ മോഡലിലായിരുന്നു കൊലപാതകം.
സെപ്തംബര്‍ 20ന് ഭാര്യ വിദ്യയെ പ്രേംകുമാറും, സുനിതയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അമിതമായി മദ്യം നല്കി ബോധരഹിതയാക്കിയ ശേഷം കഴുത്തില്‍ കയറിട്ട് മുറുക്കി വിദ്യയെ കൊലപ്പെടുത്തി മൃതദേഹം തിരുനല്‍വേലിയില്‍ ഉപേക്ഷിച്ചു. തിരികെയെത്തിയ ശേഷം ഭാര്യയെ കാണാനില്ല എന്ന് കാട്ടി പ്രേംകുമാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിദ്യയെ കാണാനില്ലെന്ന് കട്ടി മുന്‍പ് പല തവണ പരാതി നല്കിയിരുന്നതിനാല് പിടിക്കപ്പെടില്ല എന്നായിരുന്നു പ്രതിയുടെ വിശ്വാസം.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി വിദ്യയുടെ ഫോണ്‍ നേത്രാവതി എക്സ്പ്രെസിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചു. ലൊക്കേഷന്‍ തിരഞ്ഞുള്ള അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ഇത്. എന്നാല്‍ പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ പ്രേംകുമാറിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തി. എന്നാല്‍ മുന്‍കൂര്‍ ജാമ്യമെടുത്ത് പ്രേംകുമാര്‍ മുങ്ങുകയായിരുന്നു. കാമുകിയായ സുനിത സുകൂളില്‍ പ്രേംകുമാറിന്റെ സഹപാഠിയായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂളില്‍ നടത്തിയ ഗെറ്റ്ടുഗെതെറിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതും ബന്ധം ആരംഭിക്കുന്നതും.