1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Father killed daughter in Mumbai

മുസ്ലിം മതസ്ഥനെ പ്രണയിച്ചു; മകളെ കൊന്ന് സ്യൂട്ട്കേസിലാക്കി, പിതാവ് അറസ്റ്റിൽ

കൊലപാതകം
അന്യമതസ്തനെ വിവാഹം ചെയ്യാനൊരുങ്ങിയ മകളെ അതിക്രൂരമായി കൊന്ന് സ്യൂട്ട്കെയ്സിലാക്കിയ പിതാവ് അറസ്റ്റിൽ. മുംബൈ താനെയിലാണ് നാട്ടുകാരെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്. 22കാരിയായ പ്രിൻസിയെ 47 കാരനായ അരവിന്ദ് തിവാരിയാണ് കൊലപ്പെടുത്തിയത്. 
 
കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട്‌കെയ്‌സിലാക്കുകയായിരുന്നു. എന്നാൽ എങ്ങിനെയാണ് തിവാരി കൊലപാതകം നടത്തിയതെന്നത് വ്യക്തമായിട്ടില്ല. ഭന്ദൂപിൽ ജോലി ചെയ്തിരുന്ന പ്രിൻസി ഇസ്ലാം മതത്തിൽപ്പെട്ട യുവാവുമായി പ്രണയത്തിലായി. പ്രിൻസിയുടെ പ്രണയം വീട്ടിലറിഞ്ഞത് മുതൽ മകളും അച്ഛനും തമ്മിൽ വഴക്കടിക്കുക പതിവായിരുന്നു. 
 
പ്രണയബന്ധത്തിൽ തന്നെ ഉറച്ച് നിന്ന പ്രിൻസിയുടെ നിലപാടിൽ പ്രകോപിതനായാണ് മകളെ കൊല്ലാൻ തീരുമാനിച്ചത്. പിതാവിനൊപ്പമായിരുന്നു പ്രിൻസി താമസിച്ചിരുന്നതും. പ്രിൻസിയുടെ മൃതശരീരത്തിന്റെ ഒരു ഭാഗം മാത്രമേ കണ്ടെത്താൻ സാധിച്ചിട്ടുള്ളു. അരയ്ക്ക് മുകളിലേക്കുള്ള ഭാഗം കണ്ടെത്താൻ പൊലീസിനായിട്ടില്ല.   
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
'ഞാൻ കൊടുത്ത പൈനാപ്പിൾ കഴിച്ച് പലർക്കും കുഞ്ഞുങ്ങളുണ്ടായി‘ ; വെളിപ്പെടുത്തലുമായി നിത്യാനന്ദ