സ്യൂട്ട്‌കേസിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം, ശരീരം വെട്ടിനുറുക്കിയ നിലയിൽ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (16:07 IST)
മുംബൈ: യുവതിയുടെ തലയില്ലാത്ത മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തി. മുംബൈ കല്യാൺ റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. സവാരിക്കായി ഓട്ടോറിക്ഷ വിളിച്ച യാത്രക്കാരന്റെ ബാഗിൽനിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഓട്ടോ ഡ്രൈവർ ബാഗിൽ എന്താണെന്ന് ആരാഞ്ഞു. ഇതോടെ അവിടെ തന്നെ ബാഗ് ഉപേക്ഷിച്ച് യുവാവ് കടന്നുകളയുകയായിരുന്നു. യുവവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് പെട്ടിക്കുള്ളിൽ വെട്ടി നുറുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് തല ഉണ്ടായിരുന്നില്ല. മൂന്ന് കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുള്ളതായി സംശയിക്കുന്നു എന്ന് പൊലീസ് വ്യക്തമാക്കി. അഴുകിയന്നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. 25നും 30നും ഇടയിൽ പ്രായമുള്ള യുവതിയുടേതാണ് മൃതദേഹം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ 5.30തോടെ ട്രെയിൻ യാത്രയുണ്ട് എന്ന് പറഞ്ഞാണ് അജ്ഞാതൻ സവാരി വിളിച്ചത്. ചുവന്ന് ഷേർട്ട് ധരിച്ച് എത്തിയ ആളാണ് ബാഗ് ഉപേക്ഷിച്ച് കടന്നു കളഞ്ഞത് എന്ന്
ഓട്ടോറിക്ഷ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് മുംബൈ കടൽ തീരത്ത് സമാനമായ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :